• Home
  • Kerala
  • വി​വ​രാ​വ​കാ​ശ അ​പേ​ക്ഷയ്ക്കു ഫീ​സ് അ​ട​യ്ക്കു​ന്ന​തു ച​ട്ട​പ്ര​കാ​രം വേ​ണ​മെ​ന്നു വി​വ​രാ​വ​കാ​ശ ക​മ്മി​ഷ​ൻ
Kerala

വി​വ​രാ​വ​കാ​ശ അ​പേ​ക്ഷയ്ക്കു ഫീ​സ് അ​ട​യ്ക്കു​ന്ന​തു ച​ട്ട​പ്ര​കാ​രം വേ​ണ​മെ​ന്നു വി​വ​രാ​വ​കാ​ശ ക​മ്മി​ഷ​ൻ

സം​സ്ഥാ​ന സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​ര​മു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​മ്പോ​ൾ ഫീ​സ്, കോ​സ്റ്റ് എ​ന്നി​വ ഒ​ടു​ക്കു​ന്ന​തു ച​ട്ട​പ്ര​കാ​ര​മു​ള്ള മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യാ​ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ചു സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മി​ഷ​ൻ ഉ​ത്ത​ര​വു പു​റ​പ്പെ​ടു​വി​ച്ചു.

സ​ർ​ക്കാ​ർ ട്ര​ഷ​റി​യി​ലെ 0070-60-118-99-റെ​സി​പ്റ്റ്സ് അ​ണ്ട​ർ ആ​ർ​ടി​ഐ ആ​ക്ട് എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഒ​ടു​ക്കി​യ ച​ലാ​ൻ, സ്റ്റേ​റ്റ് പ​ബ്ലി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ / സ്റ്റേ​റ്റ് അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ എ​ന്നി​വ​രു​ടെ ഓ​ഫീ​സു​ക​ളി​ൽ നേ​രി​ട്ടു പ​ണ​മ​ട​ച്ച ര​സീ​ത്, കോ​ർ​ട്ട്ഫീ സ്റ്റാം​പ്, ഡി​മാ​ൻ​ഡ് ഡ്രാ​ഫ്റ്റ്, ബാ​ങ്കേ​ഴ്സ് ചെ​ക്ക്, പേ ​ഓ​ർ​ഡ​ർ എ​ന്നി​വ മു​ഖേ​ന അ​ട​യ്ക്കാം.

അ​ക്ഷ​യ കോ​മ​ൺ സ​ർ​വീ​സ് സെ​ന്‍റ​റു​ക​ൾ മു​ഖേ​ന​യോ സ​ർ​ക്കാ​ർ അ​ധി​കാ​ര​പ്പെ​ടു​ത്തി​യ ഏ​തെ​ങ്കി​ലും ഏ​ജ​ൻ​സി​യി​ൽ ഇ​തി​നാ​യു​ള്ള ഓ​ൺ​ലൈ​ൻ സോ​ഫ്റ്റ്‌​വെ​യ​ർ​മു​ഖേ​ന​യോ ഇ-​പേ​യ്മെ​ന്‍റ് ഗേ​റ്റ്‌​വേ പോ​ലു​ള്ള മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ സ​ർ​ക്കാ​ർ അ​ക്കൗ​ണ്ടി​ലേ​ക്ക് ഇ​ല​ക്ട്രോ​ണി​ക് പേ​യ്മെ​ന്‍റാ​യും പ​ണ​മ​ട​യ്ക്കാം.

Related posts

കുടുംബശ്രീ സംവരണ സി ഡി എസ് തെരഞ്ഞെടുപ്പിൽ വിട്ടുവീഴ്ച അരുത് : മന്ത്രി

Aswathi Kottiyoor

*ജില്ലയിലെ കാന്‍സര്‍ പ്രതിരോധം മാതൃകാപരം: മന്ത്രി എം.വി ഗോവിന്ദന്‍*

Aswathi Kottiyoor

അനസ്തീസിയ ഡോക്ടറില്ല ; രോഗികൾ ദുരിതത്തിൽ

Aswathi Kottiyoor
WordPress Image Lightbox