24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • അച്ഛാദിൻ ഏശുന്നില്ല! ഇന്ത്യക്കാർക്ക് താൽപ്പര്യം അമേരിക്കക്കാരും കാനഡക്കാരുമാകാൻ; ഒമ്പത് വർഷം കൊണ്ട് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവർ 12.50 ലക്ഷം; ഈ വർഷം റിക്കോർഡ് കൊഴിഞ്ഞു പോക്ക്; 2022ൽ ഒക്ടോബർ വരെ ഇന്ത്യൻ പൗരത്വം വേണ്ടെന്ന് വച്ചത് 1,83,741 പേർ; കണക്കുകൾ ചൂണ്ടിക്കാട്ടുന്നത് അമേരിക്കൻ താൽപ്പര്യം
Kerala

അച്ഛാദിൻ ഏശുന്നില്ല! ഇന്ത്യക്കാർക്ക് താൽപ്പര്യം അമേരിക്കക്കാരും കാനഡക്കാരുമാകാൻ; ഒമ്പത് വർഷം കൊണ്ട് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവർ 12.50 ലക്ഷം; ഈ വർഷം റിക്കോർഡ് കൊഴിഞ്ഞു പോക്ക്; 2022ൽ ഒക്ടോബർ വരെ ഇന്ത്യൻ പൗരത്വം വേണ്ടെന്ന് വച്ചത് 1,83,741 പേർ; കണക്കുകൾ ചൂണ്ടിക്കാട്ടുന്നത് അമേരിക്കൻ താൽപ്പര്യം

കഴിഞ്ഞ ഒമ്പത് വർഷം കൊണ്ട് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവർ 12.50 ലക്ഷം . ഈ വർഷം ഒക്ടോബർ 31 വരെ 1,83,741 പേരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്. കഴിഞ്ഞ 11 വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന പൗരത്വം ഉപേക്ഷിക്കൽ കണക്കാണിത്. 2014 ൽ അച്ഛാ ദിൻ വാഗ്ദാനവുമായി അധികാരത്തിൽ വന്ന നരേന്ദ്ര മോദി സർക്കാറിന് തിരിച്ചടിയാണ് ഈ കണക്കുകൾ .2014 ൽ 1.29 ലക്ഷം ആളുകളാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്.

2011 ൽ 1,22,819 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചപ്പോൾ 2012 ൽ ഇത് കുറഞ്ഞു. 1,20,923. എന്നാൽ 2013 ൽ ഇത് 1,31,405 ആയി ഉയർന്നു. ഈ തരംഗം ക്രമേണ ഉയരുകയായിരുന്നു. മുൻവർഷങ്ങളിൽ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്കുകൾ ചുവടെ:

2015 ൽ 1,31,489 പേർ
2016 ൽ 1,41, 603 പേർ
2017 ൽ 1,33, 049 പേർ
2018 ൽ 1,34,561 പേർ
2019 ൽ 1,44,017 പേർ
2020 ൽ 85, 256 പേർ
2021 ൽ 1,63,370 പേർ

മാദിയുടെ അച്ഛാ ദിൻ സന്ദേശം ഭാരതീയരിൽ ഏശുന്നില്ലെന്നാണ് ഈ കണക്കുകൾ തെളിയിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന കണക്കാണ് ഈ വർഷം ഒക്ടോബർ 31 വരെ രേഖപ്പെടുത്തിയത്. 1,83,741 പേർ. ഇന്ത്യൻ പൗരത്വ നിയമപ്രകാരം ഒരു ഇന്ത്യൻ പൗരനും ഇരട്ട പൗരത്വം അനുവദിക്കില്ല. വിദേശ പൗരത്വം ലഭിച്ചാലുടൻ ഇന്ത്യൻ പാസ്‌പോർട്ട് വിദേശകാര്യ മന്ത്രാലയത്തിൽ തിരിച്ചേൽപ്പിക്കണം എന്നാണ് നിയമം.

അമേരിക്കൻ പൗരത്വം ലഭിക്കുന്നതിന് വേണ്ടിയാണ് ഭൂരിഭാഗം ഇന്ത്യക്കാരും പൗരത്വം ഉപേക്ഷിച്ചതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ . 78,284 പേരാണ് അമേരിക്കൻ പൗരത്വം ലഭിക്കുന്നതിന് വേണ്ടി 2021 ൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്. കാനഡയാണ് രണ്ടാം സ്ഥാനത്ത്.

21,597 പേരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു കാനഡ പൗരത്വം നേടിയത്. 2021 ലെ കണക്കാണിത്. യു.കെ ആണ് മൂന്നാം സ്ഥാനത്ത്.14,637 പേർ ഇന്ത്യൻ പൗരത്വം വിട്ട് ബ്രിട്ടീഷ് പൗരന്മാരായി.

Related posts

വന്യജീവി ആക്രമണം ; ആറുവർഷത്തിൽ
 മരിച്ചത്‌ 735 പേർ ; ധനസഹായമായി നൽകിയത് 48.60 കോടി രൂപ

Aswathi Kottiyoor

സ്‌ത്രീ സുരക്ഷയിൽ വിട്ടുവീഴ്‌ചയില്ല ഒരു സ്ത്രീയും പീഡിപ്പിക്കപ്പെടരുത്‌; അക്രമികൾക്ക്‌ പരമാവധി ശിക്ഷ ഉറപ്പാക്കും: മുഖ്യമന്ത്രി .

Aswathi Kottiyoor

കോഴിക്കോട്ടേക്കുള്ള രണ്ട് ഗള്‍ഫ് സര്‍വീസുകള്‍ വീണ്ടും, മാര്‍ച്ച് 26മുതൽ

Aswathi Kottiyoor
WordPress Image Lightbox