റബർ വിലസ്ഥിരതാ പദ്ധതിയിൽ 2022 ഒക്ടോബർ വരെ 1788 കോടി രൂപ സബ്സിഡി നൽകിയതായി മന്ത്രി പി. പ്രസാദ് നിയമസഭയെ അറിയിച്ചു.
2015 മുതൽ സംസ്ഥാന സർക്കാർ ഈ പദ്ധതി നടപ്പാക്കിവരികയാണ്. 2021-22 സാന്പത്തികവർഷ ബജറ്റ് പ്രകാരം കിലോയ്ക്ക് 150 രൂപയായിരുന്നു താങ്ങുവില. 2021 ഏപ്രിൽ ഒന്നുമുതൽ കിലോയ്ക്ക് 170 രൂപയായി വർധിപ്പിച്ചു.
താങ്ങുവില 170 രൂപയിൽനിന്ന് 200 രൂപയായി വർധിപ്പിക്കുന്നതിനായി കേന്ദ്രസർക്കാരിനോട് സഹായം തേടിയെങ്കിലും നാളിതുവരെ പരിഗണിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. മാണി സി. കാപ്പൻ, പി.ജെ. ജോസഫ്, മോൻസ് ജോസഫ്, അനൂപ് ജേക്കബ് എന്നിവരാണ് ചോദ്യം ഉന്നയിച്ചത്.