പതിനാറ് മാസം ഇറക്കുമതി ചെയ്തതിന്റെ ഇരട്ടി പാമോയിൽ എട്ടുമാസംകൊണ്ട് കേരളത്തിലേക്ക് ഇറക്കുമതി ചെയ്തത് വെളിച്ചെണ്ണയുടെയും നാളികേരത്തിന്റെയും വിലയിടിവിനു കാരണമായതായി മന്ത്രി പി. പ്രസാദ് നിയമസഭയെ അറിയിച്ചു.
2018 വരെ പാമോയിൽ ഇറക്കുമതി തീരുവ 44 ശതമാനമായിരുന്നു. 2022 ഫെബ്രുവരി മുതൽ 2023 ഒക്ടോബർ വരെ തീരുവ 5.5 ശതമാനമായി കുറച്ചു. ഇതോടെ കേരളത്തിലേക്കുള്ള പാമോയിൽ ഇറക്കുമതി കുതിച്ചുയർന്നു.
2019 ഒക്ടോബർ മുതൽ 2020 സെപ്റ്റംബർ വരെ 5.35 ലക്ഷം ടണ്‍ പാമോയിൽ മാത്രമാണ് ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ തീരുവ കുറച്ച് 2021 മുതൽ 2022 മേയ് വരെയുള്ള എട്ടുമാസം 10.8 ലക്ഷം ടണ്‍ പാമോയിൽ ഇറക്കുമതി ചെയ്തുവെന്നും മന്ത്രി അറിയിച്ചു.