22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പരിസ്ഥിതി ലോലം: സ്ഥല പരിശോധന വിവിധ വകുപ്പുകളുടെ സഹായത്തോടെ.*
Kerala

പരിസ്ഥിതി ലോലം: സ്ഥല പരിശോധന വിവിധ വകുപ്പുകളുടെ സഹായത്തോടെ.*


തിരുവനന്തപുരം ∙ പരിസ്ഥിതി ലോല വിഷയത്തിൽ ജനവാസമേഖലകൾ നിർണയിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ ഭൗതിക സ്ഥല പരിശോധന വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടത്താൻ സർക്കാർ തീരുമാനിച്ചു. റവന്യു വകുപ്പ് പ്രായോഗിക ബുദ്ധിമുട്ടുകൾ അറിയിച്ച സാഹചര്യത്തിൽ സ്ഥല പരിശോധന ഏകദേശ പഠനത്തിലൊ‍തുങ്ങുമെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ഇതു പര്യാപ്തമല്ലെന്നും ഒരു കിലോമീറ്റർ പരിധിയിലുള്ള സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് നിർമാണങ്ങൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവയുടെ കണക്കെടുക്കു‍ന്നതിന്റെ ഭാഗമായാണ് സ്ഥല പരിശോധന .

പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്റർ(കെഎസ്‍ആർഇസി) ഇതിനകം തയാറാക്കിയ റിപ്പോർട്ടിന്റെ സംക്ഷിപ്ത രൂപം, പഞ്ചായത്ത്തല / വില്ലേജ്തല സർവേ നമ്പർ ഉൾപ്പെടെയുള്ള നിർമി‍തികളുടെ വിവരവും, മാപ്പുകളും സഹിതം നാളെയ്ക്കകം സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നാണ് സമിതി അറിയിച്ചിരിക്കുന്നത്.

Related posts

വരുന്നൂ, 500 ഏക്കറില്‍ മാതൃകാ കൃഷിത്തോട്ടം ; പദ്ധതി നടപ്പാക്കുന്നത്‌ സഹകരണ സംഘങ്ങള്‍ മുഖേന

Aswathi Kottiyoor

സ്കൂ​ൾ തു​റ​ക്ക​ലി​നു മു​ന്പേ ല​ക്ഷ്യ​മി​ടു​ന്ന​തു പ​ര​മാ​വ​ധി ബോ​ധ​വ​ത്ക​ര​ണം

Aswathi Kottiyoor

ലൈഫ് ഭവന പദ്ധതിക്കായി 1500 കോടി രൂപ ഹഡ്കോയിൽ നിന്ന് വായ്പയെടുക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox