20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • യുക്രെയ്ന്‍ യുദ്ധത്തില്‍ കേന്ദ്രംനിന്നത് ഇന്ത്യന്‍ പൗരന്മാരുടെ പക്ഷത്ത്: മന്ത്രി എസ്. ജയശങ്കര്‍.
Kerala

യുക്രെയ്ന്‍ യുദ്ധത്തില്‍ കേന്ദ്രംനിന്നത് ഇന്ത്യന്‍ പൗരന്മാരുടെ പക്ഷത്ത്: മന്ത്രി എസ്. ജയശങ്കര്‍.


ന്യൂഡല്‍ഹി∙ യുക്രെയ്ന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ പൗരന്മാരുടെ താല്‍പര്യങ്ങള്‍ക്കൊപ്പമാണ് നിന്നതെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. റഷ്യ – യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ ഏതു പക്ഷത്താണെന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി. പാശ്ചാത്യശക്തികളുടെ വിലക്കു മറികടന്ന് ഇന്ത്യ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും വിമര്‍ശനം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണു ജയശങ്കര്‍ കൃത്യമായ നിലപാട് വ്യക്തമാക്കിയത്.

സമാധാനശ്രമത്തിനു മുന്‍കൈ എടുക്കുമോ എന്ന ചോദ്യത്തിനു ജയശങ്കര്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല. വിഷയത്തില്‍ സ്വന്തം നിലപാടുകള്‍ പങ്കുവയ്ക്കുന്ന രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണെന്ന് അദ്ദേഹം പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കുന്ന കാര്യത്തില്‍ ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോകത്തിന്റെ, പ്രത്യേകിച്ച വികസ്വര രാജ്യങ്ങളുടെ ശബ്ദമായി മാറിയിട്ടുണ്ട്. ഭക്ഷ്യ വസ്തുക്കള‍ുടെയും ഇന്ധനത്തിന്റെയും വളത്തിന്റെയും വിലവര്‍ധന, ഇന്ധനക്ഷാമം എന്നിവ രൂക്ഷമായ സാഹചര്യത്തില്‍ പ്രശ്‌നം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നാണ് ലോകരാജ്യങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ജയശങ്കര്‍ പറഞ്ഞു.ഫെബ്രുവരിയില്‍ സംഘര്‍ഷം ആരംഭിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പലതവണ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനുമായും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായും വിഷയം സംസാരിച്ചിട്ടുണ്ട്. സൈനിക പരിഹാരം സാധ്യമല്ലെന്നും ഏതു സമാധാന ശ്രമത്തിനും മധ്യസ്ഥരാകാന്‍ ഇന്ത്യ ഒരുക്കമാണെന്നും ഒക്‌ടോബര്‍ നാലിന് സെലന്‍സ്‌കിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ മോദി അറിയിച്ചിരുന്നു. സെപ്റ്റംബര്‍ 16ന് ഉസ്‌ബെക്കിസ്ഥാനില്‍ പുട്ടിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ‘ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന്’ മോദി വ്യക്തമാക്കുകയും ചെയ്തു.

പാക്കിസ്ഥാനെതിരെയും ജയശങ്കര്‍ ശക്തമായി പ്രതികരിച്ചു. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചര്‍ച്ചയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭീകരപ്രവര്‍ത്തനത്തെ സഹായിക്കാന്‍ ഏതെങ്കിലും രാജ്യത്തിന് അവകാശമുണ്ടെന്ന കാര്യം അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

Related posts

കേരളീയം 2023 നമ്മുടെ പ്രത്യേകതകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള വേദി: മുഖ്യമന്ത്രി

Aswathi Kottiyoor

കടയിൽ കയറി ആർ.എസ്.എസ്. നേതാവിനെ വെട്ടിക്കൊന്നു

Aswathi Kottiyoor

പാർട്ടി കോൺഗ്രസ് കഴിഞ്ഞ് സ്റ്റേഡിയം വൃത്തിയാക്കിയില്ല’; സിപിഎമ്മിന് 25,000 രൂപ പിഴയിട്ട് കണ്ണൂർ കോർപ്പറേഷൻ

Aswathi Kottiyoor
WordPress Image Lightbox