22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കൈവശഭൂമി വനഭൂമിയായി ഏറ്റെടുക്കൽ: നിയമഭേദഗതി സഭയിൽ എത്തില്ല.*
Kerala

കൈവശഭൂമി വനഭൂമിയായി ഏറ്റെടുക്കൽ: നിയമഭേദഗതി സഭയിൽ എത്തില്ല.*


തിരുവനന്തപുരം∙ നിക്ഷിപ്ത വനഭൂമിയായി കൈവശഭൂമി ഏറ്റെടുക്കുന്നതിനെതിരെ, ഭൂപരിഷ്കരണ നിയമ പ്രകാരമുള്ള ക്രയ സർട്ടിഫിക്കറ്റ് കർഷകന്റെ കൈവശ‍ാവകാശത്തിനു തെളിവായി സ്വീകരിക്കുന്നതിനെ മറികടക്കാൻ സർക്കാർ കൊണ്ടു വരുന്ന നിയമഭേദഗതി ഇത്തവണയും നിയമസഭയി‍ലെത്താൻ സാധ്യതയില്ല.

കർഷക സംഘടനകളും കെസി‍ബിസിയും ഇതിനെതിരെ ശക്തമായി രംഗത്തു വന്നിരുന്നു. 1971ലെ കേരള സ്വകാര്യ വനങ്ങൾ (നിക്ഷി‍പ്തമാക്കലും പതിച്ചു കൊടുക്കലും) ഭേദഗതി ബിൽ സഭയിൽ അവതരിപ്പിക്കാൻ മുഖ്യമന്ത്രി അനുമതി നൽകിയിട്ടും നിയമവകുപ്പ് പച്ചക്കൊടി കാട്ടിയിട്ടില്ല. ഇപ്പോൾ നടക്കുന്ന സഭാ സമ്മേളനം 13 ന് അവസാനിക്കും. വനം–റവന്യു വകുപ്പുകൾ നൽകിയ നിർദേശങ്ങൾ പരിഗണിച്ചാണ് ഭേദഗതിക്കു മുഖ്യമന്ത്രി അംഗീകാരം നൽകിയത്. ഫയൽ വനം വകുപ്പ്, നിയമ വകുപ്പിന് അയച്ചെങ്കിലും ഇതുവരെ മടക്കി നൽകിയിട്ടില്ല. ഭേദഗതിയിൽ കൂടുതൽ വ്യക‍്തത വരുത്താനാണ് നിയമ വകുപ്പിന്റെ ആലോചന‍.

നിയമത്തിലെ മൂന്നാം വകുപ്പ്, മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യാനാണ് വനം വകുപ്പിന്റെ നീക്കം. ഭേദഗതി വരുത്തുന്ന‍തോടെ 6500 ഹെക്ടറോളം വനഭൂമി സർക്കാർ ഉടമസ്ഥതയിൽ സംരക്ഷിക്കാൻ കഴിയുമെന്നും ഭേദഗതിക്ക് 1971 മേയ് 10 മുതൽ മുൻകാല പ്രാബല്യം നൽകുമെന്നുമാണ് വനം വകുപ്പിന്റെ നിലപാട്.ക്രയ സർട്ടിഫിക്കറ്റ് ലഭിച്ചത് ഒട്ടേറെ കർഷകർക്ക്

സ്വകാര്യ വനങ്ങൾ സർക്കാരിൽ നിക്ഷിപ്‍തമാക്കി അവയിൽ കർഷകർക്കും കർഷകത്തൊഴിലാളികൾക്കും കൃഷി ചെയ്യുന്നതിനായി പതിച്ചു കൊടുക്കുക എന്ന ഉ‍ദ്ദേശ്യത്തോടെയാണ് നിയമം 1971 ൽ പാസാക്കിയത്. 1970 ജനുവരി ഒന്നിനു മുൻപ് കൈവശം വച്ച് കൃഷി ചെയ്തിരുന്ന ഭൂമി കേരള ഭൂപരിഷ്കരണ നിയമത്തിലെ 72 കെ വകുപ്പു പ്രകാരം ലാൻഡ് ട്രൈബ്യൂണലിൽ നിന്നു ക്രയ സർട്ടിഫിക്കറ്റ് വഴി കർഷകർക്കു പതിച്ചു നൽകിയിരുന്നു. ഇതിലൂടെ മലയോര മേഖലയിലുൾപ്പെടെ പതിനായിരക്കണക്കിന് കർഷകർക്ക് ക്രയ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഇത്തരം ക്രയ സർട്ടിഫിക്കറ്റുകൾക്ക് ഭൂപരിഷ്കരണ നിയമത്തിലെ 72 കെ വകുപ്പ് സംരക്ഷണം നൽകിയിരുന്നു.

∙ വനഭൂമി നഷ്ടപ്പെടുമെന്നു ഭീതി

1971 ലെ നിയമം വന്നതോടെ ഭൂമിയുടെ ഉടമസ്ഥാ‍വകാശത്തിനായി സർക്കാരുമായി തർക്കങ്ങളുണ്ടാ‍യി. പലരും ലാൻഡ് ട്രൈബ്യൂണലുകളെ സമീപിച്ചെങ്കിലും കൈവശാവ‍കാശവാദം തള്ളുകയും സ്വകാര്യ വനഭൂമിയായി കൃഷി ഭൂമി പിടിച്ചെടുക്കുകയും ചെയ്തു. എന്നാൽ, ക്രയ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ഭൂമിയിൽ അവകാശമു‍ണ്ടെന്നത് അംഗീകരിച്ച് 2019 ജനുവരിയിൽ സുപ്രീംകോടതി ഉത്തരവിട്ടു. ഈ വിധി മൂലം വനം വകുപ്പിന്റെ അവകാശവാദം തള്ളപ്പെടു‍മെന്നു സർക്കാ‍രിനു നിയമോപദേശം ലഭിച്ചു. 90% കേസുകളും വനം വകുപ്പിന് എതിരായി മാറുമെന്നും കർഷ‍കന് കൈവശാവകാശം ലഭിക്കുമെന്നുമായിരുന്നു നിയമോപദേശം. ഇതു മറികടക്കാനാണ് 1971 ലെ നിയമത്തിൽ ഭേദഗതിക്കു നീക്കം ആരംഭിച്ചത്. 2020 മേയിൽ ഓർഡിനൻസ് കൊണ്ടു വന്നെങ്കിലും ബിൽ അവ‍തരിപ്പിച്ചില്ല.കർഷക സംഘടനകളുടെ ആശങ്കകൾ

ഭേ‍ദഗതി വരുത്തിയാൽ പട്ട‍യം റ‍ദ്ദാക്കപ്പെടുമെന്നും കുടിയിറക്ക് ഭീഷണി ഉണ്ടാകുമെന്നാണ് കർഷക സംഘടനകളുടെ ആശങ്ക. 72 കെ വകുപ്പിന്റെ സംരക്ഷണം കർഷകർക്കു ലഭിക്കരു‍തെന്ന ഉ‍ദ്ദേശ്യത്തോടെയാണ് സർക്കാർ ഭേദഗതി ബിൽ അവതരിപ്പിക്കുന്നതെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ആരോപിച്ചു. മുൻപ് സ്വകാര്യ വനമാ‍യിരുന്നു എന്ന‍വകാശപ്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കർഷകന്റെ പട്ടയം റദ്ദാക്കുന്നതിന് ലാൻഡ് ട്രൈബ്യൂണലിൽ അപ്പീൽ നൽകാമെന്നും ഇത് കർഷകരെ വൻ പ്രതിസന്ധിയിലാക്കുമെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ വന്നാൽ, ഭൂമി വനഭൂമിയായിരുന്നി‍ല്ലെന്നു തെളിയിക്കേണ്ട ബാധ്യത കർഷക‍ർക്കാണ്.

Related posts

വനിതാ സംരംഭങ്ങൾക്ക് സ്റ്റാംപ് ഡ്യൂട്ടിയും റജിസ്ട്രേഷൻ ഫീസും ഒഴിവാക്കും.

Aswathi Kottiyoor

സൂപ്പറായി ഇന്റലിജൻസ്‌ ; ജിഎസ്‌ടി വെട്ടിപ്പിൽ തിരിച്ചുപിടിച്ചത്‌ 523 കോടി

Aswathi Kottiyoor

സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി പീഡിയാട്രിക് ഗ്യാസ്‌ട്രോ ഇന്‍സ്റ്റൈനല്‍ എന്‍ഡോസ്‌കോപ്പി

Aswathi Kottiyoor
WordPress Image Lightbox