24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • *വോട്ടർപട്ടിക പുതുക്കൽ ഡിസംബർ 18 വരെ നീട്ടി*
Kerala

*വോട്ടർപട്ടിക പുതുക്കൽ ഡിസംബർ 18 വരെ നീട്ടി*


പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ഉൾപ്പൊത്തവർക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഡിസംബർ 18 വരെ നീട്ടിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. എട്ടിന് അവസാനിച്ച തീയ്യതിയാണ് നീട്ടിയത്. അർഹരായ മുഴുവൻ ആളുകളേയും ചേർക്കുന്നതിനും മരണപ്പെട്ടവരെയും താമസം മാറിയവരെയും വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനും എല്ലാ രാഷ്ട്രീയപാർട്ടികളും ബൂത്ത് ലെവൽ ഏജന്റുമാരെ നിയോഗിച്ച് പ്രവർത്തനം നടത്തണമെന്നും അറിയിച്ചു. വോട്ടർ ഹെൽപ് ലൈൻ ആപ്പ്, വോട്ടർ പോർട്ടൽ, നാഷനൽ വോട്ടേഴ്സ് സർവീസ് പോർട്ടൽ എന്നിവയിലൂടെ ഓൺലൈനായി വോട്ട് ചേർക്കാം. അന്തിമ വോട്ടർപട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും.

09/12/2022

Related posts

പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് തൃശ്ശൂർ മൃഗശാലയിലെ മൃഗങ്ങളെ മാറ്റാൻ അനുമതി

Aswathi Kottiyoor

അ​ട​ച്ചി​ട്ട വീ​ടി​ന് നി​കു​തി ഇ​പ്പോ​ഴില്ല: ധനമ​ന്ത്രി

Aswathi Kottiyoor

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ഉത്സവബത്ത പ്രഖ്യാപിച്ചു

Aswathi Kottiyoor
WordPress Image Lightbox