24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • കേരളം സമ്പൂർണ പുനരുപയോഗ ഊർജ സംസ്ഥാനമാകും : മുഖ്യമന്ത്രി.*
Kerala

കേരളം സമ്പൂർണ പുനരുപയോഗ ഊർജ സംസ്ഥാനമാകും : മുഖ്യമന്ത്രി.*


തിരുവനന്തപുരം
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട്‌ പുതിയ നയത്തിന്റെ ഭാഗമായി 2040ൽ കേരളം സമ്പൂർണ പുനരുപയോഗ ഊർജ അധിഷ്ഠിത സംസ്ഥാനമായി മാറുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2050ൽ പൂർണ കാർബൺ ന്യൂട്രൽ സംസ്ഥാനമായി കേരളം മാറും. വിവിധ മേഖലകളിൽ 8196 കോടി രൂപയുടെ ദുരന്തനിവാരണ കാലാവസ്ഥാ പ്രതിരോധ പദ്ധതികൾക്ക്‌ റീബിൽഡ് കേരള മുൻകൈയെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു. കോവളം ലീലയിൽ കാലാവസ്ഥാമാറ്റവും വികസനവും എന്ന വിഷയവുമായി ബന്ധപ്പെട്ട് റീബിൽഡ് കേരള ഇനിഷ്യേറ്റീവും സംസ്ഥാന പരിസ്ഥിതി വകുപ്പും ലോകബാങ്കിന്റെ സഹായത്തോടെ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.സമീപകാലത്തുണ്ടായ പ്രകൃതിദുരന്തങ്ങളിൽ നിരവധി പേർക്കാണ് വീടും ഉപജീവനമാർഗവും നഷ്ടപ്പെട്ടത്. കാലാവസ്ഥാ മാറ്റത്തിന് കാരണമാകുന്ന ഘടകങ്ങളിൽ കുറഞ്ഞ പങ്കുള്ള ഇവർക്ക്‌ കാലാവസ്ഥാ നീതി ഉറപ്പാക്കുന്ന ആശയമാണ് സംസ്ഥാനം മുന്നോട്ടുവയ്ക്കുന്നത്. സീറോ എമിഷൻ മൊബിലിറ്റി നയത്തിൽ ഹൈഡ്രജൻ പവേഡ് മൊബിലിറ്റി ഉൾപ്പെടുത്തിയ ആദ്യത്തെ സംസ്ഥാനമാണ് കേരളം.

ഉത്തരവാദിത്ത വ്യാവസായികോൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി പരിസ്ഥിതി – സാമൂഹ്യ – ഭരണനി‍‍ർവഹണാധിഷ്ഠിത നിക്ഷേപങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന ഇഎസ്ജി കേന്ദ്രീകൃത വ്യവസായ നയം സംസ്ഥാനം ഉടൻ പുറത്തിറക്കും. അഗ്രോ ഫോറസ്ട്രി, ഊർജം, കാലാവസ്ഥ കാര്യക്ഷമത സങ്കേതം എന്നിവ ഉൾപ്പെടുത്തി വയനാട്ടിൽ ക്ലൈമറ്റ് സ്മാർട്ട് കോഫീ പ്രോഗ്രാം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പുതുക്കിയ കർമപദ്ധതിയായ കേരള സ്റ്റേറ്റ് ആക്‌ഷൻ പ്ലാൻ ഓൺ ക്ലൈമറ്റ് ചേഞ്ച് 2.0 (എസ്എപിസിസി) മുഖ്യമന്ത്രി പ്രകാശിപ്പിച്ചു.

65.8 കോടി രൂപയുടെ 
വികസന വായ്പ കരാറിൽ ഒപ്പുവച്ചു
ഫ്രഞ്ച് വികസന ബാങ്കായ എഎഫ്ഡി അനുവദിക്കുന്ന 865.8 കോടി രൂപയുടെ വികസന വായ്പാ കരാറിൽ സംസ്ഥാനം ഒപ്പുവച്ചു. കോവളം ലീലയിൽ കാലാവസ്ഥാമാറ്റവും വികസനവും വിഷയവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറിലാണ് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയും എഎഫ്ഡി കൺട്രി ഡയറക്ടർ ബ്രൂണോ ബോസ്ലെയും ഒപ്പുവച്ചത്. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട ലോകബാങ്ക് റിപ്പോർട്ടും പ്രകാശിപ്പിച്ചു. ചീഫ് സെക്രട്ടറി വി പി ജോയ്, ലോക ബാങ്ക് സൗത്ത് ഏഷ്യ റീജണൽ ഡയറക്ടർ ജോൺ എ റൂമി, ഇന്റർനാഷണൽ സോളാർ അലിയൻസ് ചീഫ് ഓഫ് ഓപ്പറേഷൻസ് ജോഷ്വ വൈക്ലിഫ്, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സെക്രട്ടറി ലീന നന്ദൻ, സംസ്ഥാന ആഭ്യന്തര, പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വി വേണു എന്നിവ‌ർ പങ്കെടുത്തു.സമ്മേളനം വ്യാഴാഴ്‌ച സമാപിക്കും. ജനകേന്ദ്രീകൃത കാലാവസ്ഥാ സേവനം, കാലാവസ്ഥാ ദുരന്തങ്ങളെ അതിജീവിക്കുന്നതിനുള്ള ബഹുമുഖ പ്രവർത്തന പരിപാടി, ക്ലൈമറ്റ് സ്മാർട്ട് നിക്ഷേപം തുടങ്ങിയ വിഷയങ്ങളിൽ സെഷനുകൾ നടക്കും. വൈകിട്ട് 3.45ന് നടക്കുന്ന സമാപന സമ്മേളനം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. നിതി ആയോഗ് സിഇഒ പരമേശ്വരയ്യർ പങ്കെടുക്കും.

Related posts

വിശ്വനാഥന്‍റെ മരണം: സെക്യൂരിറ്റി ജീവനക്കാര്‍ക്കും പങ്കുണ്ടെന്ന് വസ്തുതാന്വേഷണ റിപ്പോർട്ട്

Aswathi Kottiyoor

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

Aswathi Kottiyoor

ആപ്പുകളിൽ ഭക്ഷണക്കൊള്ള , ചൂഷണം ചെയ്‌ത്‌ സ്വകാര്യ ഓൺലൈൻ ഫുഡ്‌ഡെലിവറി ആപ്പുകൾ

Aswathi Kottiyoor
WordPress Image Lightbox