22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ഗൾഫിലെത്താൻ രണ്ടരമണിക്കൂർ,​ നാടുപിടിക്കാൻ അതിലുമധികം: അഞ്ചാംവർഷത്തിലുമായില്ല വിമാനത്താവള റോഡുകൾ
Kerala

ഗൾഫിലെത്താൻ രണ്ടരമണിക്കൂർ,​ നാടുപിടിക്കാൻ അതിലുമധികം: അഞ്ചാംവർഷത്തിലുമായില്ല വിമാനത്താവള റോഡുകൾ

അന്താരാഷ്ട്ര വിമാനത്താവളം യാഥാർഥ്യമാകുന്നതിന് മുമ്പുതന്നെ ഇവിടേക്ക് തടസ്സം കൂടാതെ എത്തിച്ചേരാവുന്ന റോഡുകളുടെ വികസനത്തിന് നടപടി തുടങ്ങിയതാണ്.ആറു റോഡുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വിമാനത്താവളത്തിലേക്കായി രൂപകൽപന ചെയ്തിരുന്നത്. എന്നാൽ അഞ്ചാം വാർഷികത്തിലും ഈ റോഡുകൾ യാഥാർഥ്യമായിട്ടില്ല.ചർച്ചകളും പദ്ധതിരേഖ തയ്യാറാക്കലും കഴിഞ്ഞ് സ്ഥലമേറ്റെടുപ്പിനുള്ള നടപടികളിലേക്ക് നീങ്ങിതുടങ്ങിയെന്ത് മാത്രമാണ് ആശ്വാസം.വികസനത്തിനെതിരെ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. മട്ടന്നൂർ നഗരത്തിൽ ഉൾപ്പെടെ മിക്കപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. നഗരത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളിൽ പതിന്മടങ്ങ് വർദ്ധനവാണ് വിമാനത്താവളം വന്നതോടെ ഉണ്ടായത്. ഇവയെ ഉൾക്കൊള്ളാൻ റോഡ് സൗകര്യങ്ങൾ വികസിച്ചിട്ടില്ല.ആറു റോഡുകളിൽ കെ.എസ്.ടി.പി. നിർമിച്ച കൂട്ടുപുഴ.ഇരിട്ടി-മട്ടന്നൂർ റോഡാണ് പണി പൂർത്തിയായ റോഡുള്ളത് വിമാനത്താവള റോഡുകളുടെ പണി സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് കെ.കെ.ശൈലജ എം.എൽ.എയുടെ സബ്മിഷനിൽ ഉറപ്പ് നൽകിയിരുന്നു.ആ റോഡുകൾ ഇങ്ങനെ. 1.തലശ്ശേരി-കൊടുവള്ളി-മമ്പറം-തലശ്ശേരി ഭാഗത്ത് നിന്ന് വിമാനത്താവളത്തിലേക്ക് വികസിപ്പിക്കുന്ന റോഡ്. തലശ്ശേരി -മാഹി ബൈപ്പാസിൽ ബാലത്തിൽ നിന്ന് തുടക്കം. 24 മീറ്റർ വീതിയിലാണ് നാലുവരിപ്പാത നിർമിക്കുന്നത്. . അതിർത്തി കല്ലുകൾ സ്ഥാപിച്ചുതുടങ്ങി. ചേക്കുപ്പാലം, ചാമ്പാട് പാലം, കീഴല്ലൂർ പാലം എന്നിവയുടെ നിർമ്മാണവും തുടങ്ങണം.2. മാനന്തവാടി ബോയ്സ്ടൗൺ പേരാവൂർ വിമാനത്താവളത്തിലേക്ക് വികസിപ്പിക്കുന്ന ഏറ്റവും നീളം കൂടി റോഡ്. രണ്ടാഴ്ച മുമ്പാണ് സ്ഥലം അളന്ന് റോഡിന്റെ അതിർത്തി കല്ലുകൾ സ്ഥാപിച്ചു തുടങ്ങി. കേളകം, പേരാവൂർ ടൗണുകളെ ഒഴിവാക്കി ബൈപ്പാസ് .മാനന്തവാടി മുതൽ അമ്പായത്തോടുവരെ രണ്ടുവരിപ്പാത.അടുത്ത വർഷത്തോടെ നിർമ്മാണം തുടങ്ങും3. കുറ്റിയാടി-നാദാപുരം-പെരിങ്ങത്തൂർ കോഴിക്കോട് ഭാഗത്ത് നിന്നും വിമാനത്താവളത്തിലേക്ക് . കുറ്റിയാടി,​നാദാപുരം ,​പെരിങ്ങത്തൂർ വഴി മേക്കുന്ന് പാനൂർ കൂത്തുപറമ്പ് മട്ടന്നൂരിലേക്കാണ് റോഡ് പണിയുന്നത്. കൂത്തുപറമ്പ് മുതൽ മട്ടന്നൂർ വരെയുള്ള ഭാഗം കെ.എസ്.ടി.പി.യുടെ നേതൃത്വത്തിൽ നവീകരിച്ചു കഴിഞ്ഞു.4. തളിപ്പറമ്പ്‌-ചൊർക്കള-മയ്യിൽ-തളിപ്പറമ്പ് ഭാഗത്ത് നിന്ന് വിമാനത്താവളത്തിലേക്ക് വികസിപ്പിക്കുന്ന റോഡിന്റെ അതിർത്തി നിർണയം ഉൾപ്പെടെനേരത്തെ പൂർത്തിയായിരുന്നു.സ്ഥലമെടുപ്പ് നടപടികൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകും. . തളിപ്പറമ്പ് ഭാഗത്തു നിന്ന് നണിച്ചേരിക്കടവ് പാലം വഴിയാണ് റോഡ് വരുന്നത്.5മേലെ ചൊവ്വ -ചാലോട് -വായന്തോട് വിമാനത്താവളം റോഡ് (26.3 കിലോമീറ്റർ) നിർദ്ദിഷ്ട ദേശീയപാതയായതിനാൽ ദേശീയപാതാ അതോറിറ്റിയാണ് പ്രവൃത്തി നടത്തേണ്ടത്. സ്ഥലം ഏറ്റെടുക്കാനുള്ള തീരുമാനം ദേശീയപാതാ അതോറിറ്റി ഇടയ്ക്ക് മരവിപ്പിച്ചതാണ് പ്രവർത്തനങ്ങൾ വൈകാനിടയാക്കിയത്.6. കൂട്ടുപുഴ ഇരിട്ടി മട്ടന്നൂർ വിമാനത്താവളം റോഡ്(32 കിലോമീറ്റർ) വിമാനത്താവളത്തിലേക്ക് വേണ്ട ആറു പാതകളിൽ പണി പൂർത്തിയായ ഏക റോഡ്. രണ്ടാം റീച്ചിൽപ്പെടുന്ന കളറോഡ് വളവുപാറ ഭാഗവും പണി പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പിന് കൈമാറിക്കഴിഞ്ഞു.

Related posts

ലഹരിക്കെതിരെ നവകേരള മുന്നേറ്റം

Aswathi Kottiyoor

രാഷ്ട്രപതി ഇന്നു (16 മാർച്ച്) കേരളത്തിലെത്തും

Aswathi Kottiyoor

പ്രതീക്ഷയുടെ പൊൻകണി ഒരുക്കി മലയാളികൾ നാളെ വിഷു ആഘോഷിക്കും

Aswathi Kottiyoor
WordPress Image Lightbox