22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വിലക്കയറ്റം തടയാൻ കഴിഞ്ഞു; സർക്കാർ ഇടപെടൽ ഫലപ്രദമെന്ന്‌ മന്ത്രി ജി ആർ അനിൽ
Kerala

വിലക്കയറ്റം തടയാൻ കഴിഞ്ഞു; സർക്കാർ ഇടപെടൽ ഫലപ്രദമെന്ന്‌ മന്ത്രി ജി ആർ അനിൽ

രാജ്യത്താകെ കുതിക്കുന്ന വിലക്കയറ്റം തടയാൻ കേരളത്തിൽ സർക്കാർ ഇടപെടലുകൾക്കാകുന്നതായി ഭക്ഷ്യ, പൊതുവിതരണ മന്ത്രി ജി ആർ അനിൽ നിയമസഭയിൽ പറഞ്ഞു. കാര്യക്ഷമ വിപണി ഇടപെടലുകൾവിലക്കയറ്റത്തിന്‌ കടിഞ്ഞാണിടുന്നുവെന്നും പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയാവതരണ നോട്ടീസിന്‌ മന്ത്രി മറുപടി നൽകി.

ഭക്ഷ്യഉൽപാദന സംസ്ഥാനങ്ങളിലും വില കുതിക്കുന്നു. കേരളത്തിൽ കർഷകന്‌ മിനിമം താങ്ങുവില ഉറപ്പാക്കുന്നതിനൊപ്പമാണ്‌ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന്‌ നടപടികൾ സ്വീകരിക്കുന്നത്‌. 2016 മുതൽ 13 ഇനം ഭക്ഷ്യസാധനങ്ങളുടെ വില വർധിക്കാത്ത ഏക സംസ്ഥാനം കേരളമാണ്‌. സപ്ലൈകോയും, കൺസ്യൂമർഫെഡ്‌ നേതൃത്വം നൽകുന്ന സഹകരണ സ്‌റ്റോറുകളും വിലക്കയറ്റ നിയന്ത്രണത്തിൽ വലിയ ഇടപെടൽ നടത്തുന്നു. എൽഡിഎഫ്‌ സർക്കാർ ആറായിരം കോടിയിൽപരം രൂപ ഭക്ഷ്യ സബ്‌സിഡിക്കായി നീക്കിവച്ചു. പുറമെ നെല്ല്‌ സംഭരണത്തിനായി 1600 കോടിയോളം രൂപ വർഷം മാറ്റിവയ്‌ക്കുന്നു. ഇതിൽനിന്ന്‌ ഉൽപാദിപ്പിക്കുന്ന അരി സൗജന്യമായും, സൗജന്യനിരക്കിലും റേഷൻ കടകൾവഴി ലഭ്യമാക്കുന്നു.

പച്ചക്കറിക്ക്‌ വില ഉയരുന്നുവെന്ന ആരരോപണം ശരിയല്ലെന്ന്‌ മന്ത്രി വ്യക്തമാക്കി. ന്യായമായ വില ലഭിക്കുന്നില്ലെന്നാണ്‌ കർഷകരുടെ പരാതി. താങ്ങുവിലയെങ്കിലും ഉറപ്പാക്കാനാണ്‌ സർക്കാർ ശ്രമങ്ങൾ. ഇതിനിടയിൽ വിലക്കയറ്റം രൂക്ഷമെന്ന പ്രതിപക്ഷ നിലപാട്‌ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്നതിനുതുല്യമാണെന്നും മന്ത്രി പറഞ്ഞു. പ്രമേയത്തിന്‌ അവതരണാനുമതി നിഷേധിച്ചതിനാൽ പ്രതിപക്ഷം സഭയിൽനിന്ന്‌ ഇറങ്ങിപ്പോയി.

Related posts

വിവാഹ മോചന രജിസ്ട്രേഷന്‍ നിയമവും ചട്ടഭേദഗതിയും തയ്യാറാക്കും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

Aswathi Kottiyoor

തോന്നിയപടി ഡാം തുറക്കൽ; കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ൽ

Aswathi Kottiyoor

പ്രൈമറി ക്ലാസുകളിൽ ഭാഷാ, ഗണിത പഠനശേഷി വർധിപ്പിക്കാൻ അക്കാദമിക്‌ ടാസ്‌ക്‌ ഫോഴ്‌സ്‌

Aswathi Kottiyoor
WordPress Image Lightbox