24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • കണ്ണൂരിൽ പൊതു സ്ഥലത്ത് കഞ്ചാവ് ചെടി;എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു
Kerala

കണ്ണൂരിൽ പൊതു സ്ഥലത്ത് കഞ്ചാവ് ചെടി;എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു

കണ്ണൂർ : ക്രിസ്തുമസ് – പുതുവത്സര സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധക്കിടെ പുതിയങ്ങാടി ഇട്ടമ്മലിലെ പൊതു സ്ഥലത്ത് കഞ്ചാവ് ചെടി കണ്ടെത്തി.152 സെന്റീമീറ്റർ നീളമുള്ള നാല് മാസം പ്രായമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെടുത്തത്. കഞ്ചാവ് ചെടിയുടെ ഉടമസ്ഥനെ കുറിച്ച് ഊർജിത അന്വേഷണം തുടങ്ങി.

കണ്ണൂർ എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാപ്പിനിശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ.ഹേമന്ത് കുമാറും പാർട്ടിയുമാണ് പരിശോധന നടത്തിയത്.

അസി.എക്സൈസ് ഇൻസ്പെക്ടർ

സന്തോഷ് തൂണോളി, പ്രിവന്റീവ് ഓഫീസർ എം. കെ.ജനാർദ്ദനൻ,സിവിൽ എക്സൈസ് ഓഫീസർമാരായ എം. എം. ഷഫീക്ക്,വി. വി.ശ്രിജിൻ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

Related posts

ശബരിമല തീർഥാടനം: ഒരുക്കങ്ങൾ വിലയിരുത്താൻ ഉന്നതല യോഗം ചേർന്നു

Aswathi Kottiyoor

ഭാ​ര​ത് ജോ​ഡോ ഇ​ന്ന് കേ​ര​ളം ക​ട​ക്കും

Aswathi Kottiyoor

യുക്രെയിൻ: 734 മലയാളികളെക്കൂടി കേരളത്തിൽ എത്തിച്ചു

Aswathi Kottiyoor
WordPress Image Lightbox