26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ചലച്ചിത്ര മേളയ്‌ക്ക് ഇനി രണ്ടുനാൾ ; തിരുവനന്തപുരം ഒരുങ്ങി
Kerala

ചലച്ചിത്ര മേളയ്‌ക്ക് ഇനി രണ്ടുനാൾ ; തിരുവനന്തപുരം ഒരുങ്ങി

പന്ത്രണ്ടായിരത്തിലേറെ ഡെലിഗേറ്റുകളെയും സിനിമാപ്രവർത്തകരെയും ചലച്ചിത്രപ്രേമികളെയും വരവേൽക്കാൻ തിരുവനന്തപുരം നഗരം ഒരുങ്ങി. 27–-ാമത്‌ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക്‌ ഇനി രണ്ടുനാൾ മാത്രം.

പ്രധാന വേദിയായ ടാഗോർ തിയറ്ററടക്കം 14 തിയറ്ററിലായി 70ൽ അധികം രാജ്യത്തുനിന്നുള്ള 184 ചിത്രമാണ് എട്ടുദിവസത്തെ മേളയിൽ പ്രദർശിപ്പിക്കുന്നത്. വിവിധ തിയറ്ററുകളിലായി 9600 സീറ്റാണ് സജ്ജമാക്കിയത്. 2500 സീറ്റുള്ള ഓപ്പൺ തിയറ്റർ നിശാഗന്ധിയാണ്‌ ഏറ്റവും വലിയ പ്രദർശനവേദി. മിഡ്‌നൈറ്റ് സ്ക്രീനിങ് ചിത്രമായ സാത്താൻസ് സ്ലേവ്സ് 2: കമ്യൂണിയൻ ഉൾപ്പെടെ പ്രധാന ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിക്കും. മേളയുടെ നാലാം ദിവസം രാത്രി 12ന്‌ ആണ് ചിത്രത്തിന്റെ പ്രദർശനം. ക്രിസ്റ്റി ഡിജിറ്റൽ ഒരുക്കുന്ന 4കെ സാങ്കേതിക സംവിധാനമാണ് നിശാഗന്ധിയിൽ സജ്ജമാക്കിയിരിക്കുന്നത്. മേളയുടെ ഉദ്ഘാടന, സമാപന ചടങ്ങുകളും നിശാഗന്ധിയിൽ നടക്കും.

മേളയുടെ ഭാഗമായി വിവിധതരം കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. പ്രധാനവേദിയായ ടാഗോർ തിയറ്ററിൽ തമിഴ് റോക്ക് ബാൻഡ് ജാനു, പ്രദീപ് കുമാർ തുടങ്ങിയവരുടെ ഗാനസന്ധ്യകൾ അരങ്ങേറും.

Related posts

ആലുവയിലെ ബാലികയുടെ കൊലപാതകം; തെളിവ്‌ ശേഖരണം പൂർത്തിയായി

Aswathi Kottiyoor

രണ്ടുവർഷത്തിനിടെ ലോകത്ത്‌ ഒന്നരക്കോടിപ്പേർ കോവിഡിനിരയായതായി ലോകാരോഗ്യ സംഘടന

വൈഗ’ യിലൂടെ കാർഷിക മേഖലയിലെ പുതിയ ആശയങ്ങൾ കർഷകർക്കും സംരംഭകർക്കും പകർന്നു നൽകും: കൃഷി മന്ത്രി പി പ്രസാദ്

Aswathi Kottiyoor
WordPress Image Lightbox