വിഴിഞ്ഞം സമരം പിൻവലിച്ചതായി സമരസമിതി. മുഖ്യമന്ത്രി സമരസമിതിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. 138 – ാം ദിവസമാണ് സമരം ഒത്തുതീർപ്പായത്. പോർട്ട് നിർമിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്നും സമരസമിതി ചർച്ചയ്‌ക്ക് ശേഷം പറഞ്ഞു. വാടക് പുനരധിവാസം, കാലാവസ്ഥ മുന്നറിയിപ്പുള്ളപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് മിനിമം വേതനം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ ഉറപ്പ് നൽകിയതായും സമരസമിതി പറഞ്ഞു.