22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കില്ല, ഏഴ് ആവശ്യങ്ങളില്‍ അഞ്ചിലും ധാരണ: മുഖ്യമന്ത്രി.
Kerala

വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കില്ല, ഏഴ് ആവശ്യങ്ങളില്‍ അഞ്ചിലും ധാരണ: മുഖ്യമന്ത്രി.

വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിനായി ചർച്ച നടത്താൻ സർക്കാർ ഒരു അലംഭാവവും കാണിച്ചിട്ടില്ല. വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമാക്കുന്നതിനാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും പദ്ധതി ഉപേക്ഷിക്കില്ല എന്നതിൽ മാത്രമേ സർക്കാരിനു കടുംപിടുത്തമുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് സർക്കാർ നിലപാടെടുത്തു. തീരശോഷണത്തെക്കുറിച്ച് പഠനം വേണമെന്ന സമരസമിതിയുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. നല്ല രീതിയിൽ ചർച്ച നടത്തിയിട്ടും പരിഹാരം ഉണ്ടാകാതെ വന്നപ്പോൾ ആരോ ചിലർ സമരസമിതിയെ നിയന്ത്രിക്കുന്നുണ്ടോ എന്ന് സംശയം ഉണ്ടായി. വിഴിഞ്ഞം തുറമുഖത്തിനെതിരായി പ്രവർത്തിക്കുന്നവർക്ക് പിന്നിൽ ഏതെങ്കിലും ശക്തികൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നാണ് 2014ൽ മന്ത്രി കെ.ബാബു നിയമസഭയിൽ മറുപടി പറഞ്ഞത്. അന്നു മുതൽ തന്നെ സർക്കാരിന് സംശയം ഉണ്ടായിരുന്നു എന്നാണ് ഇതു വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.യുഡിഎഫിന്റെ വിഴിഞ്ഞം പുനരധിവാസ പാക്കേജ് തുക അനുവദിക്കാത്ത പാക്കേജ് ആയിരുന്നു. ബജറ്റിൽ പണം ഉൾകൊള്ളിക്കുകയോ പദ്ധതിയുടെ ഭാഗമാക്കുകയോ ചെയ്തില്ല. സർക്കാർ പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് 275 ഭവനസമുച്ചയങ്ങൾ നിർമിച്ചു. മറ്റിടങ്ങളിൽ ഭവനനിർമാണത്തിനുള്ള നടപടികൾ നടക്കുന്നു. മണ്ണെണ്ണയ്ക്കു ലീറ്ററിനു 25രൂപ സബ്സിഡി നൽകുന്നുണ്ട്. മണ്ണെണ്ണ അല്ലാത്ത എൻജിൻ ഉപയോഗിക്കുമ്പോൾ ഒറ്റത്തവണ സബ്സിഡി നൽകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച സ്ഥാപനത്തിന്റെ റിപ്പോർട്ട് കിട്ടിയാൽ തുടർനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

വാ​​​ഹ​​​നം വി​​​റ്റോ​​​ളൂ… പ​​​ക്ഷേ ആ​​​ര്‍​ടി രേ​​​ഖ​​​ക​​​ള്‍ മാ​​​റ്റി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ പ​​​ണി കി​​​ട്ടും

Aswathi Kottiyoor

ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നാ​യി സ്ലോ​ട്ടി​ല്ല; ലേ​ണേ​ഴ്‌​സ് പാ​സാ​യ​വ​ര്‍ ‘ക്യൂ’​വി​ലാ​ണ്

Aswathi Kottiyoor

2000 രൂപ നോട്ട്‌ കെഎസ്‌ആർടിസി സ്വീകരിക്കും

Aswathi Kottiyoor
WordPress Image Lightbox