24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സമുദ്രോൽപ്പന്ന കയറ്റുമതി വ്യവസായികൾ കേരളം വിടണം ; കേന്ദ്രത്തിന്റെ ഭീഷണി
Kerala

സമുദ്രോൽപ്പന്ന കയറ്റുമതി വ്യവസായികൾ കേരളം വിടണം ; കേന്ദ്രത്തിന്റെ ഭീഷണി

സമുദ്രോൽപ്പന്ന കയറ്റുമതി വ്യവസായികളെ കേന്ദ്രസർക്കാർ ഭീഷണിപ്പെടുത്തി കേരളത്തിൽനിന്ന്‌ ഓടിക്കുന്നു. കേരളത്തിലെ സംരംഭങ്ങൾ ആന്ധ്രാപ്രദേശിലേക്കോ ഗുജറാത്തിലേക്കോ മാറ്റണമെന്നാണ്‌ നിർബന്ധിക്കുന്നത്‌. ഇതിനായി എക്‌സ്‌പോർട്ട്‌ ഇൻസ്‌പെക്‌ഷൻ ഏജൻസി (ഇഐഎ), മറൈൻ പ്രൊഡക്‌ട്‌സ്‌ എക്‌സ്‌പോർട്ട്‌ ഡെവലപ്‌മെന്റ്‌ അതോറിറ്റി (എംപിഇഡിഎ) തുടങ്ങിയവയെ ഉപയോഗിച്ച്‌ സമ്മർദം ചെലുത്തുന്നു. കയറ്റുമതിക്കുള്ള നടപടികൾ കൂടുതൽ സങ്കീർണമാക്കിയാണ്‌ വ്യവസായികളെ വലയ്‌ക്കുന്നത്‌. വരുമാനമാർഗങ്ങൾ അടച്ച്‌ കേരളത്തെ ദ്രോഹിക്കുന്ന കേന്ദ്രത്തിന്റെ മറ്റൊരു നടപടിയാണിത്‌.

മത്സ്യങ്ങളുടെ പീലിങ്‌ ഷെഡുകൾ ഉൾപ്പെടെയുള്ള സംസ്‌കരണ യൂണിറ്റുകൾ കേരളത്തിൽ ധാരാളമായുണ്ട്‌. എറണാകുളം, ആലപ്പുഴ ജില്ലകളിലാണ്‌ ഏറെയും. അമ്പതിനായിരത്തിലേറെ തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്‌. കേരളതീരത്തുനിന്ന്‌ പിടിക്കുന്നതുകൂടാതെ ആന്ധ്രയിൽനിന്നുള്ള ഫാം മത്സ്യങ്ങളും യൂണിറ്റുകളിൽ സംസ്‌കരിച്ച്‌ കയറ്റി അയക്കുന്നു. എന്നാൽ, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനമൂലം ചരക്കുകടത്തിന്‌ ചെലവേറി. ഇതോടെ ആന്ധ്രയിൽനിന്ന്‌ കേരളത്തിലേക്കുള്ള മീൻവരവ്‌ കുറഞ്ഞു. ഇതോടെ അവിടെ കൂടുതലായി പീലിങ്‌ ഷെഡുകൾ, പ്ലാന്റുകൾ, കോൾഡ്‌ സ്‌റ്റോറേജുകൾ തുടങ്ങിയവ ആരംഭിച്ചു. ഇവയ്‌ക്ക്‌ സബ്‌സിഡിയും മറ്റ്‌ ആനുകൂല്യങ്ങളും നൽകുന്നത്‌ എംപിഇഡിഎയാണ്‌. ഇപ്പോൾ കേരളത്തെ ഒഴിവാക്കി ഇതരസംസ്ഥാനങ്ങൾക്ക്‌ പ്രാമുഖ്യം നൽകുന്ന നടപടികളാണ്‌ ഇവർ സ്വീകരിക്കുന്നതെന്ന്‌ വ്യവസായികൾ പറയുന്നു. ഇതോടെ കേരളത്തിലെ മത്സ്യസംസ്‌കരണ യൂണിറ്റുകൾ പ്രതിസന്ധിയിലായി.

കെഎസ്‌ഐഡിസിയുടെ സഹകരണത്തോടെ പള്ളിപ്പുറത്ത്‌ സ്ഥാപിച്ച മെഗാ ഫുഡ്‌പാർക്കിലെ കയറ്റുമതി അധിഷ്‌ഠിത വ്യവസായസ്ഥാപനങ്ങളും കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെ ചിറ്റമ്മനയംമൂലം ബുദ്ധിമുട്ടുകയാണ്‌.

Related posts

സിൽവർ ലൈൻ: റെയിൽവേ ഭൂമി സംബന്ധിച്ച റിപ്പോർട്ട് മൂന്നുമാസത്തിനുള്ളിൽ

Aswathi Kottiyoor

തെ​​രു​​വി​​ല​​ല​​യു​​ന്ന കു​​ട്ടി​​ക​​ളു​​ടെ സം​​ര​​ക്ഷ​​ണം: ഹൈ​​ക്കോ​​ട​​തി സ്വ​​മേ​​ധ​​യാ കേ​​സെ​​ടു​​ത്തു

Aswathi Kottiyoor

കൊച്ചി മെട്രോയ്ക്ക്‌ ഇനി ഗെയിമിങ്‌ സ്‌റ്റേഷനും

Aswathi Kottiyoor
WordPress Image Lightbox