26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഗുജറാത്ത് സർക്കാരിന് ശമ്പളത്തേക്കാൾ കൂടുതൽ പെൻഷൻചെലവ് ; സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പകുതിയോളം തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു
Kerala

ഗുജറാത്ത് സർക്കാരിന് ശമ്പളത്തേക്കാൾ കൂടുതൽ പെൻഷൻചെലവ് ; സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പകുതിയോളം തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു

കേന്ദ്രത്തിലും മൂന്നു സംസ്ഥാനത്തും പെൻഷൻചെലവ്‌ ശമ്പള ബില്ലിനേക്കാൾ കൂടുതലായി. ഗുജറാത്താണ്‌ ഇക്കാര്യത്തിൽ ഏറ്റവും മുന്നിൽ. 2019–-20ൽ പെൻഷൻ നൽകാൻ ഗുജറാത്ത്‌ 17,663 കോടി രൂപ ചെലവിട്ടപ്പോൾ ശമ്പളവിതരണച്ചെലവ്‌ 11,126 കോടി രൂപ മാത്രമായി. പെൻഷൻ ചെലവ്‌ ശമ്പളച്ചെലവിനെ അപേക്ഷിച്ച്‌ 158.75 ശതമാനമായെന്ന്‌ കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ടിൽ പറഞ്ഞു. ഗുജറാത്തിൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പകുതിയോളം തസ്‌തിക ഒഴിഞ്ഞുകിടക്കുന്നതാണ്‌ ശമ്പളച്ചെലവ്‌ കുറയാൻ കാരണം. കേന്ദ്രത്തിലും പത്തുലക്ഷത്തിൽപരം തസ്‌തിക സ്ഥിരം നിയമനമില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്‌.

കേന്ദ്രം 2019–-20ൽ ശമ്പളം നൽകാൻ 1.39 ലക്ഷം കോടി രൂപ ചെലവിട്ടപ്പോൾ പെൻഷൻചെലവ്‌ 1.83 ലക്ഷം കോടി രൂപയായിരുന്നു. ശമ്പളച്ചെലവിന്റെ 132 ശതമാനമാണ്‌ പെൻഷൻചെലവ്‌. കർണാടകത്തിൽ ശമ്പളച്ചെലവിന്റെ (14,573 കോടി രൂപ) 126.29 ശതമാനമാണ്‌ പെൻഷൻ ചെലവ്‌ (18,404 കോടി രൂപ). ബംഗാളിൽ ശമ്പളച്ചെലവിന്റെ (16,915 കോടി രൂപ) 103.23 ശതമാനമാണ്‌ പെൻഷൻ ചെലവ്‌ (17,462 കോടി രൂപ). രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ചെലവ്‌ ഒന്നിച്ചെടുക്കുമ്പോൾ പെൻഷൻ ചെലവ്‌ (3.38 ലക്ഷം കോടി) ശമ്പളബില്ലിന്റെ (5.47 ലക്ഷം കോടി രൂപ) 62 ശതമാനമാണ്‌. കേരളത്തിൽ പെൻഷൻചെലവ്‌ (19,064 കോടി രൂപ) ശമ്പളച്ചെലവിന്റെ (32,942 കോടി രൂപ) 58 ശതമാനമായിരുന്നു.

Related posts

ഏതു പാതിരായ്ക്കും സ്ത്രീകൾ പേടിക്കേണ്ട, കൊച്ചിയിൽ ഷീ ​ലോ​ഡ്ജ് ഒരുങ്ങുന്നു

Aswathi Kottiyoor

ക്ലൈമറ്റ് സ്മാർട്ട് കോഫി: കേരളത്തിൽ സാധ്യതാ പഠനം നടത്തുമെന്ന് മന്ത്രി പി.രാജീവ്

Aswathi Kottiyoor

കണ്ണൂരിനെ സാഹസിക ടൂറിസം കേന്ദ്രമാക്കും : മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor
WordPress Image Lightbox