22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരുന്നു; 141 അടിയിലേയ്ക്ക്.
Kerala

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരുന്നു; 141 അടിയിലേയ്ക്ക്.


ഇടുക്കി> മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു.ഇന്നലെ വൈകീട്ട് ജലനിരപ്പ് 140.50 അടിയിലെത്തിയിരുന്നു. ജലനിരപ്പ് 141 അടിയില്‍ എത്തിയാല്‍ രണ്ടാമത്തെ ജാഗ്രതാ മുന്നറിയിപ്പ് നല്‍കും.

ജലനിരപ്പ് 142 അടിയിലെത്തിയാല്‍ മൂന്നാമത്തെ മുന്നറിയിപ്പ് നല്‍കുകയും സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി ജലം പെരിയാറിലൂടെ ഇടുക്കി അണക്കെട്ടിലേക്ക് തുറന്നു വിടുകയും ചെയ്യും.തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത് സെക്കന്‍ഡില്‍ 511 ഘനയടിയായി തുടരുകയാണ്.

ഇന്നലെ പെരിയാറില്‍ 0.4 മില്ലി മീറ്ററും തേക്കടിയില്‍ 2.4 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. 7153 ദശലക്ഷം ഘനയടി ജലം മുല്ലപ്പെരിയാര്‍ ജല സംഭരണിയിലുണ്ടെന്നാണു തമിഴ് നാടിന്റെ കണക്ക്.വൈഗ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ അധികം ജലം കൊണ്ടുപോകാന്‍ തമിഴ് നാടിനു കഴിയുന്നില്ല. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ തോത് 1167 ഘനയടിയായി കുറഞ്ഞിട്ടുണ്ട്.

Related posts

മത്സ്യത്തൊഴിലാളികളോട്‌ അവഗണന ; സമ്പാദ്യ സമാശ്വാസ പദ്ധതിക്ക്‌ കേന്ദ്രം തരാനുള്ളത്‌ 99.11 കോടി

Aswathi Kottiyoor

റവന്യൂ ഇ-സാക്ഷരതാ പദ്ധതി സമഗ്രമായി നടപ്പാക്കും: മന്ത്രി കെ രാജൻ

Aswathi Kottiyoor

ഹെപ്പറ്റൈറ്റിസ് രോഗങ്ങൾ ചെറുക്കാൻ തീവ്രയജ്ഞം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox