26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഉളിക്കലിൽ കടുവയെത്തേടി രാത്രി മുഴുവൻ തിരച്ചിൽ
Kerala Uncategorized

ഉളിക്കലിൽ കടുവയെത്തേടി രാത്രി മുഴുവൻ തിരച്ചിൽ

ഉളിക്കൽ: ഉളിക്കൽ പഞ്ചായത്തിലെ മാട്ടറയിലും പുറവയലിലും കണ്ട കടുവയെത്തേടി ശനിയാഴ്ച രാത്രിമുഴുവൻ തിരച്ചിൽ നടത്തി.വയത്തൂർ, അട്ടറഞ്ഞി ഭാഗങ്ങളിലാണ് സെർച്ച് ലൈറ്റുൾപ്പെടെ ഉപയോഗിച്ച് വ്യാപക തിരച്ചിൽ നടത്തിയത്. വിസ്തൃതമായ റബ്ബർത്തോട്ടവും കശുമാവിൻ തോട്ടവുമുള്ള വിജനമായ പ്രദേശമാണിത്.

മൂസാൻപീടിക റോഡിൽനിന്ന് റബ്ബർ തോട്ടത്തിലൂടെ വയത്തൂർ ഭാഗത്തേക്ക് കടുവ കടന്നിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് ഈ മേഖലയിൽ തിരച്ചിൽ ഊർജിതമാക്കിയത്.ഉളിക്കൽ പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ജനപ്രതിനിധികളും തിരച്ചിലിൽ പങ്കെടുത്തു.

എന്നാൽ സൂചനകളൊന്നും ലഭിച്ചില്ല. മാട്ടറ ഭാഗത്തും തിരച്ചിൽ നടത്തി.വരുംദിവസങ്ങളിലും തിരച്ചിൽ തുടരുമെന്ന് ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഷാജിയും ഉളിക്കൽ സി.ഐ. കെ.സുധീറും പറഞ്ഞു. നാട്ടുകാർ ജാഗ്രത തുടരുന്നുണ്ട്.അതിരാവിലെ നടത്താറുള്ള റബ്ബർ ടാപ്പിങ് മിക്കവരും നിർത്തിവെച്ചു.

Related posts

സ്വർണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫിസിനു പങ്കുണ്ടെങ്കിൽ ഇടപെടും: ഗവർണർ.*

Aswathi Kottiyoor

അഞ്ചു വർഷം കൊണ്ട് 15,000 സ്റ്റാർട്ട്അപ്പുകൾ ലക്ഷ്യം: മുഖ്യമന്ത്രി

Aswathi Kottiyoor

തെരുവുനായയുടെ കടിയേറ്റ് പേ വിഷബാധയേറ്റു, അടൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox