22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • വനിതാ കണ്ടക്ടർ ഇരിക്കുന്ന സീറ്റിൽ പുരുഷൻമാർ ഇരിക്കാൻ പാടില്ല: നോട്ടീസ് പതിച്ച് കെഎസ്ആർടിസി
Kerala

വനിതാ കണ്ടക്ടർ ഇരിക്കുന്ന സീറ്റിൽ പുരുഷൻമാർ ഇരിക്കാൻ പാടില്ല: നോട്ടീസ് പതിച്ച് കെഎസ്ആർടിസി

വനിതാ കണ്ടക്ടർ ഇരിക്കുന്ന സീറ്റിൽ പുരുഷ യാത്രക്കാർ ഇരിക്കാൻ പാടില്ലെന്നും സ്ത്രീ യാത്രക്കാരെ മാത്രമേ അനുവദിക്കൂ എന്നും വ്യക്തമാക്കി കെഎസ്ആർടിസി. ഇത് സംബന്ധിച്ച് രണ്ടു വർഷം മുമ്പ് ഉത്തരവിറക്കിയിരുന്നു. ഉത്തരവ് യാത്രക്കാരുടെ ശ്രദ്ധയിൽ പെടാത്തതിനാൽ ഇപ്പോൾ ബസുകളിൽ കെഎസ്ആർടിസി നോട്ടീസ് പതിപ്പിച്ചു തുടങ്ങി.

വനിതാ കണ്ടക്ടറുടെ സീറ്റിൽ പുരുഷ യാത്രക്കാരൻ ഒപ്പം ഇരിക്കാൻ പാടില്ല. അടുത്തിരിക്കുന്ന പുരുഷ യാത്രക്കാരിൽ നിന്ന് ചില സമയങ്ങളിൽ മോശം അനുഭവം ഉണ്ടാകുന്നതായി വനിതാ കണ്ടക്ടർമാർ പരാതി നൽകിയതിനെ തുടർന്നാണ് 2020ൽ കെഎസ്ആർടിസി ഉത്തരവിറക്കിയത്. 2021ലും ഉത്തരവ് പുതുക്കി ഇറക്കിയിരുന്നു.എന്നാൽ, പല യാത്രക്കാർക്കും ഉത്തരവ് സംബന്ധിച്ച് അറിവില്ലായിരുന്നു. സംഭവത്തിൽ വനിതാ കണ്ടക്ടർമാർ വീണ്ടും പരാതിപ്പെട്ടതോടെ ബസുകളിൽ നോട്ടീസ് പതിപ്പിക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.

Related posts

ടോള്‍ പ്ലാസാ ചട്ടങ്ങള്‍ പുതുക്കി: ടോള്‍ പ്ലാസകളില്‍ വാഹനനിര 100 മീറ്റര്‍ കടന്നാല്‍ സൗജന്യമായി കടത്തിവിടണം

Aswathi Kottiyoor

ഭാരത് ജോഡോ യാത്ര ഞായറാഴ്ച കേരളത്തില്‍: ഏഴ് ജില്ലകളില്‍ പര്യടനം, ഒരുക്കങ്ങളുമായി KPCC.

Aswathi Kottiyoor

കെ​​എ​​സ്ആ​​ര്‍​ടി​​സി​ ഡി​​പ്പോ​​യി​​ല്‍ അ​ച്ഛ​​നെ​​യും മ​​ക​​ളെ​​യും മ​​ര്‍ദി​​ച്ച പ്ര​​തി​​ക​​ള്‍​ക്ക് മു​​ന്‍​കൂ​​ര്‍ ജാ​​മ്യം

Aswathi Kottiyoor
WordPress Image Lightbox