23.4 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വ്യോമയാന സുരക്ഷാ റാങ്കിങ്; ചൈനയേയും ഡെന്‍മാര്‍ക്കിനെയും പിന്തള്ളി ഇന്ത്യ മുന്നിൽ
Kerala

വ്യോമയാന സുരക്ഷാ റാങ്കിങ്; ചൈനയേയും ഡെന്‍മാര്‍ക്കിനെയും പിന്തള്ളി ഇന്ത്യ മുന്നിൽ

വ്യോമയാന സുരക്ഷാ റാങ്കിംഗിൽ ചൈനയെ പിന്തള്ളി ഇന്ത്യൻ കുതിപ്പ്. ഇന്റർനാഷണൽ സലിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നടത്തിയ സുരക്ഷാ ഓഡിറ്റിൽ സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ 48-ാം സ്ഥാനമാണ് സ്വന്തമാക്കിയത്. ചൈന,ഡെൻമാർക്ക്, ഇസ്രായൽ, തുർക്കി, പോളണ്ട് എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഈ നേട്ടം കരസ്ഥമാക്കിയത്.ചരിത്രത്തിലെ ഏറ്റവും കൂടിയ സ്‌കോറാണ് ഇന്ത്യ നേടിയിരിക്കുന്നത്. അവസാനം ഓഡിറ്റ് നടന്ന 2018-ൽ 69.95 ശതമാനമായിരുന്ന സ്‌കോർ 85.ച49 ശതമാനമായാണ് ഉയർന്നത്. 2018-ൽ 102-ാം സ്ഥാനത്തായിരുന്നു നമ്മുടെ രാജ്യം. നിയമ നിർമ്മാണം, ഘടന, വ്യക്തിഗത ലൈസൻസിംഗ്,പ്രവർത്തനരീതികൾ, ആകാശയാത്രയുടെ യോഗ്യത, വിമാനത്താവളങ്ങൾ എന്നീ മേഖലകളിലാണ് ഓഡിറ്റ് നടത്തിയത്. ഡൽഹി വിമാനത്താവളം, ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ട്രാഫിക് കൺട്രോൾ, എയർപ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സിഎൻഎസ് വിഭാഗം എന്നിവിടങ്ങളിൽ ഐക്യരാഷ്‌ട്രസംഘടനയുടെ സംഘം സന്ദർശനം നടത്തി. ഇതിന് പിന്നാലെയാണ് ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കിയത്.സിംഗപ്പൂർ, യുഎഇ, ദക്ഷിണ കൊറിയ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് ആദ്യ നാല് സ്ഥാനങ്ങളിൽ. ഇന്ത്യയ്‌ക്ക് തൊട്ടുപിന്നിലാണ് ചൈനയുടെ സ്ഥാനം.

Related posts

കേരളത്തിലെ ജനസംഖ്യ മൂന്നരക്കോടി കടന്നു.

Aswathi Kottiyoor

കേ​ര​ള​പ്പി​റ​വി ദി​നം ആ​ഹ്ളാ​ദ​ത്തി​ന്‍റെ​യും അ​ഭി​മാ​ന​ത്തി​ന്‍റെ​യും നി​മി​ഷം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

പന്നിയൂരിൽ ക​ശു​മാ​വ് കൃ​ഷി പ​രി​ശീ​ല​നം ഏഴിന്

Aswathi Kottiyoor
WordPress Image Lightbox