24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • നിലയ്ക്കൽ– പമ്പ ബസ് വെർച്വൽ ക്യൂ ബുക്കിങ്: വിശദീകരണം തേടി.
Kerala

നിലയ്ക്കൽ– പമ്പ ബസ് വെർച്വൽ ക്യൂ ബുക്കിങ്: വിശദീകരണം തേടി.

ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ സംവിധാനത്തിൽ നിലയ്ക്കൽ– പമ്പ കെഎസ്ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കാനാകുമോയെന്നു സർക്കാരിനോടു ഹൈക്കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവർ ഉൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദേശിച്ചു. ദർശനം കഴിഞ്ഞു മടങ്ങിയെത്തുമ്പോൾ ബസിൽ കയറാനുള്ള ബുദ്ധിമുട്ടു ചൂണ്ടിക്കാട്ടി തീർഥാടകരിലൊരാൾ അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണു വിഷയം ഹൈക്കോടതി സ്വമേധയാ പരിഗണിച്ചത്.
ബസിൽ കയറാനുള്ള തീർഥാടകരുടെ തിരക്കും ബുദ്ധിമുട്ടും ഒഴിവാക്കാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു. മതിയായ ബസ് സൗകര്യം ഒരുക്കണം. ഡോളി ചുമക്കുന്നവർക്കു മതിയായ താമസ സൗകര്യം ഒരുക്കിയിട്ടുണ്ടോയെന്നും വേണ്ട സൗകര്യങ്ങളുണ്ടോയെന്നും കോടതി ആരാഞ്ഞു. അനധികൃത പാർക്കിങ് കർശനമായി തടയണം. സ്പെഷൽ കമ്മിഷണർ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു.

Related posts

മുല്ലപ്പെരിയാർ അണക്കെട്ട് : മേൽനോട്ടം കേന്ദ്രത്തിനെന്ന് വാദം

Aswathi Kottiyoor

തിയേറ്ററുകള്‍ തുറക്കുന്നകാര്യം പരിഗണനയില്‍ ; അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാന്‍.

Aswathi Kottiyoor

പി ടി ഉഷ, ഇളയരാജ,വി വിജയേന്ദ്ര പ്രസാദ് എന്നിവര്‍ രാജ്യസഭയിലേക്ക്

Aswathi Kottiyoor
WordPress Image Lightbox