26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • അമ്മ അച്ഛന്റെ മുഖത്ത് അമര്‍ത്തുന്നത് കണ്ടു’,13-കാരിയുടെ മൊഴി; ഭര്‍ത്താവിനെ കൊന്ന നഴ്‌സ് അറസ്റ്റില്‍.
Kerala

അമ്മ അച്ഛന്റെ മുഖത്ത് അമര്‍ത്തുന്നത് കണ്ടു’,13-കാരിയുടെ മൊഴി; ഭര്‍ത്താവിനെ കൊന്ന നഴ്‌സ് അറസ്റ്റില്‍.

ഭര്‍ത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നഴ്സും ഇവരുടെ സുഹൃത്തും അറസ്റ്റില്‍. ഗ്രേറ്റര്‍ നോയിഡ ബദല്‍പുര്‍ സ്വദേശി മഹേഷിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ കവിത(30) ഇവരുടെ സുഹൃത്തായ വിനയ് ശര്‍മ(30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. നവംബര്‍ 30-ന് രാത്രി കവിതയാണ് കൃത്യം നടത്തിയതെന്നും സംഭവം ആത്മഹത്യയാക്കി ചിത്രീകരിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്നും പോലീസ് പറഞ്ഞു.മഹേഷിന്റെ മരണത്തില്‍ തുടക്കംമുതലേ സംശയമുണ്ടായതിനാല്‍ പോലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. ഇതിനിടെയാണ് മഹേഷിന്റെ 13 വയസ്സുള്ള മകളുടെ നിര്‍ണായക മൊഴിയും പോലീസിന് ലഭിച്ചത്. അമ്മ അച്ഛന്റെ മുഖത്ത് അമര്‍ത്തിപ്പിടിക്കുന്നത് താന്‍ കണ്ടെന്നായിരുന്നു പെണ്‍കുട്ടി നല്‍കിയ മൊഴി. തുടര്‍ന്ന് കവിതയെ പോലീസ് വിശദമായി ചോദ്യംചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്യാനായി സുഹൃത്തായ വിനയുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളും അന്വേഷണത്തില്‍ നിര്‍ണായകമായി.ഇവര്‍ ആവര്‍ത്തിച്ച് മറുപടി നല്‍കിയത്. എന്നാല്‍ യുവതിയുടെ ഫോണ്‍ പരിശോധിച്ചതോടെ കൊലപാതകത്തിന്റെ രഹസ്യം ചുരുളഴിയുകയായിരുന്നു.

സുഹൃത്തായ വിനയുമായി കവിത നടത്തിയ വാട്സാപ്പ് ചാറ്റുകളാണ് പോലീസ് സംഘത്തിന് ലഭിച്ച മറ്റൊരു നിര്‍ണായക തെളിവ്. മഹേഷിനെ കൊലപ്പെടുത്താനുള്ള പദ്ധതി അടക്കം ഇവര്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതോടെ വിനയിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ നാലുവര്‍ഷമായി കവിതയുമായി അടുപ്പത്തിലാണെന്നും അടുത്തിടെ മഹേഷ് ഇക്കാര്യമറിഞ്ഞെന്നും ഇതേത്തുടര്‍ന്ന് ഭര്‍ത്താവ് കവിതയെ നിരന്തരം മര്‍ദിച്ചിരുന്നതായും ഇയാള്‍ മൊഴി നല്‍കി. ഇതോടെയാണ് പ്രതികളായ രണ്ടുപേരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. തുടര്‍ന്ന് നവംബര്‍ 30-ന് രാത്രി കവിത ഭര്‍ത്താവിനെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലക്കുറ്റം അടക്കം ചുമത്തി അറസ്റ്റ് ചെയ്ത രണ്ടുപ്രതികളെയും കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

Related posts

നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ്; 20 ദിവസത്തിനിടെ 581 കേസുകൾ, 593 പ്രതികൾ അറസ്റ്റിൽ

Aswathi Kottiyoor

ക​ണ്ണൂ​രി​ൽ ദ്വിദിന തൊ​ഴി​ൽ മേ​ള​; 5000ത്തിലേ​റെ ഒഴിവുകൾ

Aswathi Kottiyoor

അജൈവ മാലിന്യം ശേഖരിക്കാനും സംസ്‌കരിക്കാനും കലക്ടറേറ്റില്‍ മാതൃക

Aswathi Kottiyoor
WordPress Image Lightbox