സൈബർ രംഗത്ത് പുതിയ സുരക്ഷാ സംവിധാനം അവതരിപ്പിച്ച് വോഡഫോൺ- ഐഡിയ. റിപ്പോർട്ടുകൾ പ്രകാരം, വി ബിസിനസ് സമഗ്ര സുരക്ഷാ സംവിധാനമായ ‘വി സെക്യൂർ’ ആണ് അവതരിപ്പിച്ചിരിക്കുന്നത്. നെറ്റ്‌വർക്ക്, ക്ലൗഡ്, എൻഡ് പോയിന്റുകൾ തുടങ്ങിയവയിൽ നിന്നുള്ള വ്യത്യസ്ഥ വെല്ലുവിളികൾ നേരിടാൻ സഹായിക്കുന്നതാണ് പുതിയ സംവിധാനം.
ക്ലൗഡ് ഫയർവാൾ, മാനേജ്ഡ് ഡിഡിഒഎസ്, മാനേജ്ഡ് സുരക്ഷാ സേവനങ്ങൾ, സെക്യൂർ ഡിവൈസ് മാനേജ്മെന്റ് തുടങ്ങിയവയും ഈ സംവിധാനത്തോടൊപ്പം നൽകുന്നുണ്ട്. ആഗോള തലത്തിലെ സാങ്കേതികവിദ്യ സുരക്ഷാ സേവന ദാതാക്കളായ ഫസ്റ്റ് വേവ് ക്ലൗഡ് ടെക്നോളജി, സിസ്‌കോ, ടെന്റ് മൈക്രോ എന്നിവയുടെ സഹകരണത്തോടെയാണ് വി സെക്യൂർ ലഭ്യമാക്കിയിരിക്കുന്നത്. വെബ് സുരക്ഷ, മെയിൽ സുരക്ഷ, ഡിവൈസ് സുരക്ഷ എന്നിവയാണ് ഈ സേവന ദാതക്കൾ പ്രധാനമായും വാഗ്ദാനം ചെയ്യുന്നത്.പുതിയ സഹകരണത്തിലൂടെ സൈബർ സുരക്ഷാ രംഗത്ത് വമ്പൻ മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്നാണ് വി ബിസിനസിന്റെ വിലയിരുത്തൽ. നിരവധി തരത്തിലുള്ള സൈബർ ആക്രമണങ്ങളിൽ നിന്ന് പ്രതിരോധം തീർക്കാനും വി സെക്യൂർ സംവിധാനത്തിന് സാധിക്കുന്നതാണ്.