24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മുല്ലപ്പൂമൊട്ടിന് കിലോയ്ക്ക് 4000 രൂപ; കുതിച്ചുയർന്ന് പൂ വില
Kerala

മുല്ലപ്പൂമൊട്ടിന് കിലോയ്ക്ക് 4000 രൂപ; കുതിച്ചുയർന്ന് പൂ വില


കുതിച്ചുയർന്ന് മുല്ലപ്പൂ വില. മധുര മല്ലി എന്നറിയപ്പെടുന്ന മുല്ലപ്പൂമൊട്ടിന്റെ ഉയർന്ന ഗ്രേഡിന് കിലോയ്ക്ക് 4000 രൂപയ്ക്കാണ് ഇന്നലെ വിൽപന നടന്നത്. ആവശ്യം കൂടിയതും ഉൽപാദനം കുറഞ്ഞതുമാണ് വിലയുടെ റെക്കോർഡ് കുതിപ്പിന് കാരണം.

കിലോയ്ക്ക് 300-600 രൂപ വരെയായിരുന്നു ഇതുവരെ വില. മധുര മാട്ടുതാവണി പൂവിപണിയിൽ 4 ടൺ വന്നിരുന്നതിനു പകരം ഒരു ടൺ മാത്രമാണെത്തിയത്. മറ്റു പൂക്കളുടെ വിലയിലും വർദ്ധനവുണ്ട്. ജമന്തി കിലോയ്ക്ക് 150 രൂപയായും (പഴയ വില 50 രൂപ) പിച്ചി 800 രൂപയായും (പഴയ വില 300 രൂപ) ഉയർന്നു.

Related posts

8 വയസ്സുകാരിയോട് പിങ്ക് പൊലീസ് കാട്ടിയത് കാക്കിയുടെ ഇൗഗോ: െഹെക്കോടതി.

Aswathi Kottiyoor

ജോലിക്കിടെ ലൈക്കിട്ട് കളിക്കണ്ട; വിജിലന്‍സിന്റെ ഡിസ്‌ലൈക്ക് കിട്ടും

Aswathi Kottiyoor

സി​റി​യ​യി​ൽ ഷെ​ല്ലാ​ക്ര​മ​ണം; നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ല​പ്പെ​ട്ടു

Aswathi Kottiyoor
WordPress Image Lightbox