ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ സംഘങ്ങളിൽ കേരള ബാങ്കിന് ഒന്നാം സ്ഥാനം. ലോകത്തെ ഏറ്റവും വലിയ 300 സഹകരണസ്ഥാപനങ്ങളുടെ പട്ടികയിൽ 35-ാം റാങ്കും നേടി . ധനകാര്യ സേവന മേഖലയിൽ ലോകത്ത് ഏഴാം സ്ഥാനത്താണ്. അന്തർദേശീയ സഹകരണ സഖ്യവും ( ഐസിഎ) യൂറോപ്യൻ സഹകരണ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് നടത്തിയ പഠനത്തിലാണ് വെളിപ്പെടുത്തൽ. ഈ നേട്ടത്തിലൂടെ ലോക സഹകരണ പ്രസ്ഥാനത്തിൽ കേരളം ഇടം പിടിച്ചതായി ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ പറഞ്ഞു.
വ്യവസായ – അവശ്യസേവന മേഖലയുടെ വിഭാഗത്തിൽ ഊരാളുങ്കൽ ലേബർ സംഘത്തിന് ലോകത്ത് രണ്ടാം സ്ഥാനവും ലഭിച്ചു.