ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ് സർവീസിലേക്കുള്ള (ഐആർഎംഎസ്) റിക്രൂട്ട്മെന്റിന് ഇനി മുതൽ പ്രത്യേക പരീക്ഷ. കേന്ദ്ര പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി), ഡിപ്പാർട്ട്മെന്റ് ഓഫ് പേഴ്സണൽ ആൻഡ് ട്രെയിനിംഗ് തുടങ്ങിയ വകുപ്പുകൾക്ക് റെയിൽ മന്ത്രാലയം നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഐആർഎംസ് തസ്തികകളിലേയ്ക്ക് 2023 മുതൽ യുപിഎസ്സി പ്രത്യേക പരീക്ഷ നടത്തും. രണ്ടുഘട്ടങ്ങളിലായി നടത്തുന്ന ഐആർഎംഎസ് പരീക്ഷ വിജയിക്കുന്നതിന് പ്രിലിമിനറി സ്ക്രീനിംഗ് പരീക്ഷയും തുടർന്നുള്ള മെയിൻ എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും യോഗ്യത നേടണം.
ഐആർഎംഎസ് പരീക്ഷയുടെ രണ്ടാം ഘട്ടത്തിലേയ്ക്ക് പ്രവേശിക്കുന്നതിന് ഉദ്യോഗാർത്ഥികൾ സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷയിൽ ഹാജരാകണം. ഐആർഎംഎസ് (മെയിൻ) പരീക്ഷയിൽ നാല് പേപ്പറുകളിലായുള്ള ഉപന്യാസ ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.