23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • തക്കാളികർഷകർക്ക് ആശ്വാസമായി സഹകരണ വകുപ്പിന്റെ സംഭരണം
Kerala

തക്കാളികർഷകർക്ക് ആശ്വാസമായി സഹകരണ വകുപ്പിന്റെ സംഭരണം

വിലയിടിൽ നട്ടം തിരിഞ്ഞ പാലക്കാട്ടെ കർഷകരിൽ നിന്ന് തക്കാളി സംഭരിക്കാൻ സഹകരണ വകുപ്പ് തീരുമാനിച്ചതായി മന്ത്രി വി എൻ വാസവൻ അറിയിച്ചു.

15 രൂപ നിരക്കിൽ കർഷകരിൽ നിന്നും തക്കാളി സംഭരിച്ച് വിപണനം ചെയ്യുന്നതിനുള്ള പ്രത്യേക കർമ്മപദ്ധതിയാണ് സഹകരണവകുപ്പ് നടപ്പിലാക്കുന്നത്. പാലക്കാട്, ചിറ്റൂർ പ്രദേശത്തെ തക്കാളി കർഷകർക്ക് ഒരു കിലോക്ക് 1 രൂപ എന്ന നിരക്കിലാണ് ഇപ്പോൾ ഇടത്തട്ടുകാരിൽ നിന്ന് വില ലഭിക്കുന്നത്. ആ ചൂഷണത്തിൽ നിന്ന് അവരെ രക്ഷിക്കുന്നതിനാണ് അടിയന്തരമായ ഇടപെടൽ നടത്തിയത്.

പാലക്കാട് തൃശൂർ എറണാകുളം ജില്ലകള ഏകോപിപ്പിച്ചുകൊണ്ട് അടിയന്തിരമായി 100 ടൺ തക്കാളി 15 രൂപ നിരക്കിൽ സംഭരിക്കുന്നതിനുള്ള നടപടിസഹകരണവകുപ്പ് സ്വീകരിച്ചു കഴിഞ്ഞു. 24 മണിക്കൂറിനകം തന്നെ സംഭരണം ആരംഭിക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് മന്ത്രി പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ആവശ്യമെന്നു കണ്ടാൽ തക്കാളി കർഷകർക്ക് ന്യായമായ വില ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതുവരെ ഈ സംവിധാനം തുടരും. ചൂഷണം അനുഭവിക്കുന്ന കർഷകർക്ക് കൈത്താങ്ങായി മാറി, അവരെ ചേർത്തു പിടിക്കാൻ എന്നും സഹകരണമേഖല കൂടെ ഉണ്ടാകുമെന്നതിന്റെ ഒരു സന്ദേശമാണ് ഇതിലൂടെ സഹകരണവകുപ്പ് ലക്ഷ്യം വെയ്ക്കുന്നത്.

സഹകരണ വാരാഘോഷത്തിൽ സഹകരണ വകുപ്പ് പ്രഖ്യാപിച്ച 3 വർഷക്കാലത്തേക്കുള്ള പ്രത്യേക കർമ്മ പദ്ധതിയിൽ ഏറ്റവും മുൻഗണന നൽകിയത് കാർഷികമേഖലയിലെ ഇടപെടലുകൾ തന്നെയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് തക്കാളി കൃഷിക്കാർക്ക് വേണ്ടി ഈ നടപടി സ്വീകരിച്ചതെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കി.

Related posts

കേരളത്തിൽ 13 വർഷത്തിനിടെ 212 സ്ത്രീധന മരണങ്ങൾ, സ്ത്രീധനം നൽകുന്നത് സമ്മാനമെന്ന പേരിലായതിനാൽ കേസെടുക്കാനാവുന്നില്ല

Aswathi Kottiyoor

മോള്‍ ക്ഷമിക്കണം, മരണത്തിന് കാരണം ഇവര്‍’; ലോറിയിലേക്ക് കാറിടിച്ച് കയറ്റി അച്ഛനും മകനും മരിച്ചു.*

Aswathi Kottiyoor

ലൈൻ ട്രാഫിക് ബോധവൽക്കരണ ക്യാമ്പയിന് വെള്ളിയാഴ്‌ച തുടക്കമാകും: മന്ത്രി ആന്റണി രാജു

Aswathi Kottiyoor
WordPress Image Lightbox