23.2 C
Iritty, IN
July 7, 2024
  • Home
  • Kerala
  • നൂറ്റിയൊന്ന് തരം പലഹാരങ്ങളുമായി മേള ശ്രദ്ധേയമായി
Kerala

നൂറ്റിയൊന്ന് തരം പലഹാരങ്ങളുമായി മേള ശ്രദ്ധേയമായി

മട്ടന്നൂർ : പഠന പ്രവർത്തനങ്ങളുടെ ഭാഗമായി വെളിയമ്പ്ര ബാഫക്കി മെമ്മോറിയൽ എൽ പി സ്കൂളിൽ സംഘടിപ്പിച്ച പലഹാര മേള ശ്രദ്ധേയമായി.നൂറ്റിയൊന്ന് തരം പലഹാരങ്ങളുമായിട്ടാണ് മേള ശ്രദ്ധേയമായത്. അറിഞ്ഞു കഴിക്കാം , നന്നായി വളരാം എന്നീ പാഠഭാഗങ്ങളുമായി ബന്ധപെട്ടാണ് മേള സംഘടിപ്പിച്ചത്. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് കൗൺസിലർ പി ബഷീർ അധ്യക്ഷനായി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നജീദ സാദിക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. ഇരിട്ടി എൻ എം ഒ കെ ശ്രീകാന്ത്, വി എം ഇബ്രാഹിം, എം അബ്ദുറഹ്മാൻ മാസ്റ്റർ, കെ സി മുഹമ്മദ്, കെ വി അബ്ദുള്ള, സി എം രതീഷ് സംസാരിച്ചു. സി സി രമാദേവി സ്വാഗതവും കെ കെ ഉസ്മാൻ നന്ദിയും പറഞ്ഞു

Related posts

ഹ​രി​ത ടൂ​റി​സം: ഉ​ന്ന​തസം​ഘം മു​ഴ​ക്കു​ന്ന് സ​ന്ദ​ർ​ശി​ച്ചു

Aswathi Kottiyoor

കോഴിക്കോട്‌ പട്ടാപകൽ യുവതിയ്ക്ക്‌ നേരെ ആസിഡ്‌ ആക്രമണം

Aswathi Kottiyoor

5000 കുടുംബത്തിന് സൗജന്യ ഇന്റർനെറ്റ്‌ ഉടൻ ; 31ന്‌ മുമ്പ് ലഭ്യത ഉറപ്പാക്കും

Aswathi Kottiyoor
WordPress Image Lightbox