• Home
  • Kerala
  • *പാൽ വില ഇന്നു മുതൽ പ്രാബല്യത്തിൽ ,വർധിച്ചത് ലിറ്ററിന് ആറു രൂപ*
Kerala

*പാൽ വില ഇന്നു മുതൽ പ്രാബല്യത്തിൽ ,വർധിച്ചത് ലിറ്ററിന് ആറു രൂപ*

മിൽമ പാൽ വിലവർധന ഇന്ന് മുതൽ പ്രാബല്യത്തി‍ൽ. ലിറ്ററിന് ആറ് രൂപയാണ് ഓരോ ഇനത്തിലും വർധിക്കുക. കൂടുതൽ ആവശ്യക്കാരുള്ള നീല കവർ പാൽ ലിറ്ററിന് 52 രണ്ട് രൂപയാകും. മുൻപ് കടുംനീലക്കവറിലുള്ള ഹോമോജിനൈസ്ഡ് ടോൺഡ് മിൽക്കിന് 46 രൂപയായിരുന്നു. പാലിനൊപ്പം തൈരിനും പാൽ ഉപയോഗിച്ച് മിൽമ നിർമിക്കുന്ന മറ്റ് ഉത്പന്നങ്ങൾക്കും വില വർധിക്കും. ക്ഷീരകർഷകർക്കു വാഗ്ദാനം ചെയ്ത വിലവർധനയും ഇന്ന് മുതൽ നൽകുന്ന പാലിൽ ലഭ്യമാകും.

ടോൺഡ് മിൽക്ക് 500 മില്ലി ലീറ്റർ (ഇളം നീല പായ്ക്കറ്റ്) പുതിയ വില 25രൂപ (പഴയ വില 22 രൂപ), ഹോമോജിനൈസ്ഡ് ടോൺഡ് മിൽക്ക് (കടും നീല പായ്ക്കറ്റ്) പുതിയ വില 26രൂപ (പഴയ വില 23രുപ), കൗ മിൽക്ക് (പശുവിൻപാൽ) പുതിയ വില 28 രൂപ (പഴയ വില 25 രൂപ), ഹോമോജിനൈസ്ഡ് ടോൺഡ് മിൽക്ക് 525 മില്ലിലീറ്റർ (വെള്ള പായ്ക്കറ്റ്) പുതിയ വില 28 രൂപ (പഴയ വില 25രൂപ). പാൽ ഉപയോഗിച്ച് മിൽമ നിർമിക്കുന്ന മറ്റ് ഉൽപന്നങ്ങൾക്കും വരും ദിവസങ്ങളിൽ വില വർധിക്കും. 

Related posts

നരഭോജി കടുവയെ പിടികൂടി കാട്ടിൽ തുറന്നു വിടണം; സർക്കാർ ഉത്തരവ് പുറത്ത്

Aswathi Kottiyoor

കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി മടങ്ങി

Aswathi Kottiyoor

കേന്ദ്ര ഐടി വകുപ്പിന്റെ ഡിജിറ്റൽ ഇന്ത്യ പുരസ്‌കാരം ; ഡിജിറ്റൽ പ്രയാണത്തിന്‌ ഊർജമാകും

Aswathi Kottiyoor
WordPress Image Lightbox