22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • വിഴിഞ്ഞം: ആവശ്യങ്ങളിലെല്ലാം നടപടി
Kerala

വിഴിഞ്ഞം: ആവശ്യങ്ങളിലെല്ലാം നടപടി

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളിലെല്ലാം സർക്കാരിന്റെ ഫലപ്രദ നടപടി തുടരുകയാണ്‌. ഏഴാവശ്യമാണ്‌ സമരക്കാർ ഉന്നയിച്ചത്‌. ഇതിൽ ആറും സർക്കാർ അംഗീകരിച്ചു.

● തീരശോഷണത്തിന്‌ പരിഹാരം കാണുക
തുറമുഖനിർമാണത്തെതുടർന്ന്‌ തീരശോഷണം ഒരു പഠനത്തിലും കണ്ടെത്തിയിട്ടില്ല. എങ്കിലും മത്സ്യത്തൊഴിലാളികളുടെ ആശങ്ക പഠിച്ച്‌ മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട്‌ നൽകാൻ വിദഗ്‌ധ സമിതിയെ നിയോഗിച്ചു. തുറമുഖം പൂർത്തിയാകുമ്പോൾ തൊഴിലാളികൾക്ക്‌ ബോട്ട്‌ ലാൻഡിങ്‌ സ്റ്റേഷൻ സജ്ജമാക്കാൻ നടപടി തുടങ്ങി.

● ക്യാമ്പിലും മറ്റും *കഴിയുന്നവർക്ക്‌ വീട്ടുവാടക നൽകുക
ഇരുന്നൂറ്റമ്പതോളം കുടുംബങ്ങളാണ്‌ ബന്ധുവീട്ടിലും ക്യാമ്പിലുമായി കഴിയുന്നത്‌. ഇതിൽ 153 കുടുംബം വീട്ടുവാടക ആവശ്യപ്പെട്ടു. ഇവർക്ക്‌ വീട്‌ നിർമിച്ചുനൽകുംവരെ മാസം 5500 രൂപവീതം നൽകുന്നു.

●വീടും സ്ഥലവും *നഷ്ടപ്പെട്ടവരെ *നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കുക
പദ്ധതിക്കായി മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിച്ചിട്ടില്ല. എന്നിട്ടും പുനരധിവാസം ആവശ്യപ്പെടുന്നവർക്ക്‌ സർക്കാർ മുൻഗണന നൽകുന്നു. പുനരധിവാസത്തിന്‌ 13.87 ഏക്കർ ലഭ്യമാക്കി. ജീവനോപാധിക്ക്‌ നഷ്ടപരിഹാരമായി 99.94 കോടി രൂപ വിതരണം ചെയ്‌തു. കോട്ടപ്പുറത്തെ 1026 കുടുംബത്തിന്‌ ലൈഫിൽ വീട്‌. പുനർഗേഹത്തിൽ മുട്ടത്തറ, കാരോട്ട്‌ ബീമാപള്ളി എന്നിവിടങ്ങളിലെ 340 കുടുംബത്തെ ഫ്ലാറ്റിലേക്ക്‌ പുനരധിവസിപ്പിച്ചു. വീട്‌ നിർമാണത്തിന്‌ രജിസ്റ്റർ ചെയ്‌ത 832ൽ 399 വീട്‌ നിർമിച്ചു. ബാക്കി പുരോഗമിക്കുന്നു.

● മണ്ണെണ്ണ വിലവർധന പിൻവലിക്കാൻ *ഇടപെടുക
മണ്ണെണ്ണയ്‌ക്ക്‌ വിലകൂട്ടുന്നത്‌ കേന്ദ്ര സർക്കാരാണ്‌. എങ്കിലും സർക്കാർ മീൻപിടിത്തത്തിന്‌ ലിറ്ററിന്‌ 25 രൂപ സബ്‌സിഡി നൽകുന്നു.

● കടലിൽ പോകാനാകാത്ത ദിവസങ്ങളിൽ *മിനിമം വേതനം
പ്രതിസന്ധി ഘട്ടങ്ങളിൽ മത്സ്യത്തൊഴിലാളികൾക്കെല്ലാം സാമ്പത്തിക സഹായവും സൗജന്യ റേഷനും ഭക്ഷ്യക്കിറ്റും ഉറപ്പാക്കി. ഇത്‌ തുടരുമെന്ന് ഉറപ്പ്‌.

● മുതലപ്പൊഴിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുക
മുതലപ്പൊഴി തുറമുഖത്തിന്റെ വടക്ക്‌ 23 കോടി ചെലവിൽ 1.91 കിലോമീറ്ററിൽ ഗ്രോയിൻ സംരക്ഷണം ഏറ്റെടുത്തു. പൂന്തുറയ്‌ക്കും വലിയതുറയ്‌ക്കുമിടയിൽ തീരസംരക്ഷണത്തിന്‌ 150 കോടി രൂപയുടെ പദ്ധതി.

● തുറമുഖനിർമാണം നിർത്തിവയ്‌ക്കുക
തുറമുഖനിർമാണം നിർത്തിവയ്‌ക്കൽ അസാധ്യമാണ്‌. ദേശീയ പ്രാധാന്യമുള്ളതും ഏതാണ്ട്‌ അവസാനഘട്ടത്തിലേക്കും എത്തുന്ന പദ്ധതിയിലെ കാലതാമസം സംബന്ധിച്ച ആർബിട്രേഷൻ നടപടി പുരോഗമിക്കുന്നു. നിർമാണം തടസ്സപ്പെടുത്തരുതെന്ന്‌ ഹൈക്കോടതി നിർദേശവുമുണ്ട്‌.

Related posts

തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചയ്ക്ക്

Aswathi Kottiyoor

പ്രശസ്ത കായിക പരിശീലകന്‍ ഒ.എം. നമ്ബ്യാര്‍ (89) അന്തരിച്ചു.

Aswathi Kottiyoor

സംസ്ഥാനത്ത് വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വില സര്‍വകാല റെക്കോര്‍ഡിലേക്ക്………..

Aswathi Kottiyoor
WordPress Image Lightbox