20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ട്രെ​യി​നു​ക​ളു​ടെ വേ​ഗം മ​ണി​ക്കൂ​റി​ൽ 160 കി​ലോ​മീ​റ്റ​ർ ആ​ക്കി ഉ​യ​ർ​ത്തു​ന്നു
Kerala

ട്രെ​യി​നു​ക​ളു​ടെ വേ​ഗം മ​ണി​ക്കൂ​റി​ൽ 160 കി​ലോ​മീ​റ്റ​ർ ആ​ക്കി ഉ​യ​ർ​ത്തു​ന്നു

സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന പാ​ത​ക​ളി​ലൂ​ടെ ഓ​ടു​ന്ന ട്ര​യി​നു​ക​ളു​ടെ വേ​ഗം കൂ​ട്ടു​ന്ന​ത് സം​ബ​ന്ധി​ച്ച് സാ​ധ്യ​താ പ​ഠ​നം ന​ട​ത്താ​ൻ റെ​യി​ൽ​വേ. തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ലാ​പു​രം പാ​ത​യി​ൽ ആ​ല​പ്പു​ഴ വ​ഴി​യും കോ​ട്ട​യം വ​ഴി​യും ഓ​ടു​ന്ന ട്ര​യി​നു​ക​ളു​ടെ വേ​ഗം മ​ണി​ക്കൂ​റി​ൽ 130 മു​ത​ൽ 160 കി​ലോ​മീ​റ്റ​ർ ആ​ക്കി ഉ​യ​ർ​ത്തു​ന്ന​തു സം​ബ​ന്ധി​ച്ചാ​ണ് പ​ഠ​നം ന​ട​ത്തു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം-​കാ​യം​കു​ളം റൂ​ട്ടി​ൽ പ​ര​മാ​വ​ധി വേ​ഗം മ​ണി​ക്കൂ​റി​ൽ 100 കി​ലോ​മീ​റ്റ​ർ എ​ന്ന​ത് 110 കി​ലോ​മീ​റ്റ​ർ ആ​യും കാ​യം​കു​ളം-​തു​റ​വൂ​ർ പാ​ത​യി​ൽ വേ​ഗം മ​ണി​ക്കൂ​റി​ൽ 110 കി​ലോ​മീ​റ്റ​റാ​യും തു​റ​വൂ​ർ-​എ​റ​ണാ​കു​ളം പാ​ത​യി​ൽ വേ​ഗം മ​ണി​ക്കൂ​റി​ൽ 110 കി​ലോ​മീ​റ്റ​റാ​യും എ​റ​ണാ​കു​ളം-​ഷൊ​ർ​ണൂ​ർ പാ​ത​യി​ൽ വേ​ഗം മ​ണി​ക്കൂ​റി​ൽ 90 കി​ലോ​മീ​റ്റ​റാ​യും ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​യ​ർ​ത്തും.

അ​ടു​ത്ത ഘ​ട്ട​ത്തി​ൽ വേ​ഗം മ​ണി​ക്കൂ​റി​ൽ 130 മു​ത​ൽ 160 കി​ലോ​മീ​റ്റ​റാ​യും ഉ​യ​ർ​ത്തും. ഇ​തി​നാ​വ​ശ്യ​മാ​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു വ​രി​ക​യാ​ണെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു.

Related posts

രാജ്യത്തെ ബിരുദധാരികൾക്ക്‌ തൊഴിലില്ല ; തൊഴിൽ സൃഷ്‌ടിക്കൽ വെല്ലുവിളിയായി തുടരുന്നെന്ന്‌ പഠന റിപ്പോർട്ട്‌

Aswathi Kottiyoor

കാസർകോട്‌ മെഡിക്കൽ കോളേജിൽ 15നകം ഒ.പി.

Aswathi Kottiyoor

കൊവിഡ് കേസുകളില്‍ നേരിയ കുറവ്, 2994 പേര്‍ക്ക് രോഗം

Aswathi Kottiyoor
WordPress Image Lightbox