26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ ദിവസവേതനം നല്‍കുന്ന സംസ്ഥാനം കേരളം – മന്ത്രി പി.എ മുഹമ്മദ് റിയാസ്; ലോകോത്തര സംവിധാനത്തിലേക്ക് കേരളം ഉയരും, അതിനാണ് ശ്രമിക്കുന്നതെന്നും മന്ത്രി.
Kerala

തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ ദിവസവേതനം നല്‍കുന്ന സംസ്ഥാനം കേരളം – മന്ത്രി പി.എ മുഹമ്മദ് റിയാസ്; ലോകോത്തര സംവിധാനത്തിലേക്ക് കേരളം ഉയരും, അതിനാണ് ശ്രമിക്കുന്നതെന്നും മന്ത്രി.

രാജ്യത്ത് തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ ദിവസവേതനം നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ വിദ്യാഭ്യാസ/ ഉന്നത വിദ്യാഭ്യാസ അവാർഡ് ദാനവും ആനുകൂല്യ വിതരണവും ടൗൺഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ തൊഴിലാളികളുടെ ജീവിത സാഹചര്യം വിലയിരുത്തിയ റിസര്‍വ്വ് ബാങ്ക് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. കര്‍ഷക തൊഴിലാളികള്‍ക്ക് ശരാശരി 727 രൂപ കൂലിയായി ലഭിക്കുന്നു എന്നാണ് കണക്കുകള്‍.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ പുരോഗതിയില്‍ ഊന്നിയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഉന്നത പഠന സംവിധാനങ്ങള്‍ ഘട്ടം ഘട്ടമായി വിപുലീകരിക്കപ്പെട്ടിരിക്കുകയാണ്. ലോകോത്തര സംവിധാനത്തിലേക്ക് കേരളം ഉയരും. അതിനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എസ്എസ്എൽസി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും ഉന്നത വിദ്യാഭ്യാസ പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കും ക്ഷേമനിധി ബോർഡ് ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡാണ് വിതരണം ചെയ്തത്. പോലീസ് ഉദ്യോഗസ്ഥൻ രംഗീഷ് കടവത്ത് ലഹരിവിരുദ്ധ ക്ലാസ്സ്‌ നയിച്ചു. കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
വിവിധ സംഘടന നേതാക്കൾ പങ്കെടുത്തു. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ടി.കെ സുമയ സ്വാഗതവും ക്ലർക്ക് രഞ്ജിനി എൻ നന്ദിയും പറഞ്ഞു.

Related posts

കെഎസ്ആർടിസി സർവീസ് നിർത്തിവയ്ക്കില്ലെന്ന് ഗതാഗതമന്ത്രി

Aswathi Kottiyoor

ഉയരാം ഉത്സാഹത്തോടെ വിജയം നൂറിലെത്തിക്കാൻ ജില്ലാ പഞ്ചായത്ത്

Aswathi Kottiyoor

ലിംഗവിവേചനമില്ലാത്ത സമൂഹം വളർന്ന് വരണം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox