22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • പിന്നാക്ക സ്‌കോളർഷിപ്‌ പുനഃസ്ഥാപിക്കാൻ കേരളം നടപടി തുടങ്ങി
Kerala

പിന്നാക്ക സ്‌കോളർഷിപ്‌ പുനഃസ്ഥാപിക്കാൻ കേരളം നടപടി തുടങ്ങി

പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ സ്കോളർഷിപ്‌ കേരളത്തിൽ തുടരുന്നതിനുള്ള വകുപ്പുതല നടപടികൾ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം മന്ത്രി കെ രാധാകൃഷ്ണനാണ്‌ ഉദ്യോഗസ്ഥരോട്‌ ഉടൻ റിപ്പോർട്ട്‌ നൽകാൻ ആവശ്യപ്പെട്ടത്‌.

സ്കോളർഷിപ്‌ നിർത്തലാക്കാനുള്ള തീരുമാനത്തിലൂടെ പിന്നാക്ക വിഭാഗം വിദ്യാർഥികളെയാകെ കേന്ദ്ര സർക്കാർ വഞ്ചിച്ചതായി പട്ടികജാതി – പട്ടിക വർഗ – പിന്നാക്ക വിഭാഗ ക്ഷേമമന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ഒന്നു മുതൽ എട്ടാം ക്ലാസുവരെയുള്ള പിന്നാക്ക വിഭാഗങ്ങളിലെ മിടുക്കരായ വിദ്യാർഥികൾക്ക് നൽകി വന്നിരുന്ന സ്കോളർഷിപ്പാണ് കേന്ദ്ര ബിജെപി സർക്കാർ നിർത്തലാക്കിയത്‌.

പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവർ വിദ്യാഭ്യാസം നേടരുതെന്ന സംഘപരിവാർ അജൻഡയാണ് തീരുമാനത്തിനുപിന്നിൽ. സംസ്ഥാന ജനസംഖ്യയിൽ 65 ശതമാനംവരുന്ന പിന്നാക്കക്കാരോടുള്ള കേന്ദ്ര സർക്കാരിന്റെ യഥാർഥ മനോഭാവംകൂടി വ്യക്തമാക്കുന്നതാണ്‌ വിദ്യാർഥികൾക്കുള്ള ചെറുതുകയുടെ ആനുകൂല്യംപോലും ഇല്ലാതാക്കിയതോടെ ഒരിക്കൽകൂടി വ്യക്തമാകുന്നത്‌.

നേരത്തേ പട്ടികജാതി വിദ്യാർഥികളിൽ 2.5 ലക്ഷത്തിനുമേൽ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ കേന്ദ്ര സർക്കാർ നിർത്തിയിരുന്നു. എന്നാൽ കേരളം പട്ടികജാതി വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് അധിക തുക ബജറ്റിൽ വകയിരുത്തി. ഉന്നത വിദ്യാഭ്യാസം നേടുന്ന പിന്നാക്കക്കാർക്ക് നൽകിയിരുന്ന സ്കോളർഷിപ്പുകളും നാമമാത്രമാക്കി ചുരുക്കി. വിദ്യാഭ്യാസ വളർച്ചയെയും ശാസ്ത്ര അവബോധത്തെയും തളർത്തി പുതുതലമുറയെ പിന്നോട്ടടിപ്പിക്കാനാണ് സംഘപരിവാർ കേന്ദ്ര സർക്കാരിലൂടെ ശ്രമിക്കുന്നത്. ചാതുർവർണ്യകാലത്തിലേക്ക് രാജ്യത്തെ തിരിച്ചു കൊണ്ടുപോകാനുള്ള ഇടപെടലുകൾ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്ന്‌ പൊതുസമൂഹം ഒന്നടങ്കം ആവശ്യമുയർത്തിയിട്ടുണ്ട്‌.

Related posts

ലാൻഡ് റവന്യു പോർട്ടലിൽ തീവ്രവാദികളുടേതെന്ന പേരിൽ സൈബർ ആക്രമണം.

Aswathi Kottiyoor

ജില്ലയിൽ 5148 അതിദരിദ്രർ

Aswathi Kottiyoor

കണ്ണൂർ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ കമ്പനികളുടെ സർവീസ് ആരംഭിക്കാന്‍ ശ്രമം

Aswathi Kottiyoor
WordPress Image Lightbox