പാലക്കയം തട്ട് വിനോദസഞ്ചാര കേന്ദ്രം നടത്തിപ്പിനു നൽകാനുള്ള ഡി.ടി. പി.സി നടപടികൾക്ക് ഹൈകോടതി സ്റ്റേ. മലബാർ ദേവസ്വം ബോർഡിനുകീഴിലുള്ള നടുവിൽ-വെള്ളാട് ദേവസ്വം മുൻ ചെയർമാൻ ടി.എൻ. ബാലകൃ ഷ്ണൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, പി.ജി. അജിത്ത്കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സ്റ്റേ ചെയ്തത്. ദേവസ്വം ഭൂമി കൈയേറിയാണ് ടൂറിസം പ്ര മോഷൻ കൗൺസിൽ നിർമാണ പ്രവൃത്തികൾ നടത്തിയതെന്ന പരാതിയിൽ ഹൈകോടതി യിൽ 2015 മുതൽ കേസ് നില നിൽക്കുന്നുണ്ട്.
ഇതിനിടയിൽ വിനോദസഞ്ചാര കേന്ദ്രം നടത്തിപ്പിന് നൽകാൻ കഴിഞ്ഞ എട്ടിന് ഡി.ടി.പി.സി ടെൻഡർ വിളിക്കുകയാണുണ്ടായത്. 25-ാം തീയതിയാണ് ടെൻഡർ നൽകുന്നതിനുള്ള അവസാന ദിവസം. ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ടൂറിസം ഡയറക്ടർ, ജില്ല കലക്ടർ, ഡി.ടി. പി.സി തുടങ്ങിയവരെ എതിർ കക്ഷികളാക്കിയാണ് അഡ്വ. മഹേഷ് രാമകൃഷ്ണൻ മുഖേന ബാലകൃഷ്ണൻ കോടതിയിൽ ഹർജി നൽകിയത്.