24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വിഴിഞ്ഞത്ത് ഇന്ന് സർവകക്ഷിയോഗം
Kerala

വിഴിഞ്ഞത്ത് ഇന്ന് സർവകക്ഷിയോഗം

വിഴിഞ്ഞത്ത് ഒരാഴ്ച്ച മദ്യനിരോധനം

വിഴിഞ്ഞത്ത് സംഘര്‍ഷം; 9 പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്

വിഴിഞ്ഞത്ത് അക്രമം നടത്തിയവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

വിഴിഞ്ഞത്ത് ഇന്ന് സർവ്വകക്ഷിയോഗം. തുറമുഖ സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം വിഴിഞ്ഞം യുദ്ധക്കളമായിരുന്നു. ഇതേ തുടർന്നാണ് ജില്ലാ കളക്ടർ സർവകക്ഷിയോഗം വിളിച്ചത്. കഴിഞ്ഞദിവസം രാത്രി ഉണ്ടായ സംഘർഷത്തിൽ 38 പൊലീസുകാർക്ക് പരുക്കേറ്റു. സമരക്കാർ പൊലീസ് ജീപ്പുകൾ, കെഎസ്ആർടിസി ബസ്സുകൾ, ഇരുചക്രവാഹനങ്ങൾ എന്നിവ തകർത്തിരുന്നു.നിലവിൽ വിഴിഞ്ഞത്ത് സ്ഥിതി ശാന്തമാണ്. നിലവിൽ 500 പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും കൂടുതൽ പൊലീസുകാരെ സ്ഥലത്തേക്ക് എത്തിക്കുമെന്നും എഡിജിപി അജിത്ത് കുമാർ അറിയിച്ചു. വിഴിഞ്ഞത്ത് ഒരാഴ്ച മദ്യനിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സമരക്കാർ നിർമ്മാണം തടസ്സപ്പെടുത്തുന്നതിരായ ഹർജിയും പൊലീസ് സംരക്ഷണ ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ചുള്ള കോടതിയലക്ഷ്യ ഹർജിയുമാണ് ജസ്റ്റിസ് അനുശിവരാമൻ്റെ ബഞ്ച് പരിഗണിക്കുന്നത്. നിർമ്മാണ സാമഗ്രികൾ തടയില്ലെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സമരക്കാർ കോടതി മുമ്പാകെ ഉറപ്പു നൽകിയിരുന്നു.

Related posts

ബാല സൗഹൃദ സംസ്ഥാനം ലക്ഷ്യം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

പേരാവൂരിൽ റവന്യൂ ടവർ അനുവദിക്കണം; യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ

Aswathi Kottiyoor

സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ്സ് മൂല്യനിര്‍ണയ മാനദണ്ഡമായി ; 30: 30:40 ഫോര്‍മുല സ്വീകരിക്കും

Aswathi Kottiyoor
WordPress Image Lightbox