24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ജിഎസ്‌ടി കൗൺസിലും വഴിപാടാക്കുന്നു ; വെർച്വൽ യോഗം 17ന്‌
Kerala

ജിഎസ്‌ടി കൗൺസിലും വഴിപാടാക്കുന്നു ; വെർച്വൽ യോഗം 17ന്‌

ജിഎസ്‌ടി കൗൺസിൽ പ്രവർത്തനം വഴിപാടാക്കി കേന്ദ്രം. ഡിസംബർ 17ന്‌ ചേരുന്ന കൗൺസിലിന്റെ 48–-ാമത് യോഗവും ഓൺലൈനിലാക്കിയതിന്‌ പുറമെ കാര്യപരിപാടി സംസ്ഥാനങ്ങൾക്ക്‌ നൽകിയതുമില്ല. കേന്ദ്ര ധനമന്ത്രി ചെയർപേഴ്സണായുള്ള കൗൺസിലിന്റെ കഴിഞ്ഞ യോഗം ജൂണിൽ ചണ്ഡീഗഡിലായിരുന്നു. യോഗത്തിന്റെ തലേദിവസമാണ്‌ കാര്യപരിപാടിയിലെ വിഷയങ്ങൾ അറിയിച്ചത്‌. വിപുല വിഷയങ്ങളിൽ ശരിയായ പരിശോധനയ്‌ക്ക്‌ സമയം നൽകിയതുമില്ല.

ജിഎസ്‌ടി നഷ്ടപരിഹാര കാലാവധി നീട്ടൽ ഇത്തവണയും യോഗത്തിന്റെ പ്രധാന ചർച്ചയാകാനാണ്‌ സാധ്യത. ബജറ്റിനുമുന്നോടിയായി കേന്ദ്ര ധനമന്ത്രി വിളിച്ച സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിൽ ഇത്‌ വലിയ ചർച്ചയായി. കേരള ധനമന്ത്രി കെ എൻ ബാലഗോപാലാണ്‌ വിഷയം ആദ്യം ഉന്നയിച്ചത്‌. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ളവരടക്കം പിന്തുണച്ചു. സംസ്ഥാനങ്ങളുടെ വളർച്ച നിരക്ക്‌ ഉയരുന്ന സാഹചര്യത്തിൽ, സുസ്ഥിരനിലയിലേക്ക്‌ എത്തുംവരെ കേന്ദ്ര സഹായം തുടരണമെന്നായിരുന്നു കേരള നിലപാട്‌.

കാസിനോ, ഓൺലൈൻ ഗെയിം എന്നിവയുടെ ജിഎസ്ടിയും ചർച്ച ചെയ്‌തേക്കാം. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ നേതൃത്വത്തിൽ മന്ത്രിതല കൂട്ടായ്‌മ ഇത്‌ സംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്‌.

Related posts

ഏഴു വർഷം; വൈദ്യുതി കമ്പികളിൽ പൊലിഞ്ഞത് 79 കരാർ തൊഴിലാളികൾ

Aswathi Kottiyoor

വി​ര​മി​ച്ച​ശേ​ഷം പോ​ലീ​സു​കാ​ര്‍ മൊ​ഴി മാ​റ്റു​ന്ന​തു ത​ട​യാ​ന്‍ നി​യ​മം വേ​ണം: ഹൈ​​​ക്കോ​​​ട​​​തി

Aswathi Kottiyoor

പുരപ്പുറ സോളാർ പ്ലാന്റ്; കെഎസ്‌ഇബിക്ക്‌ ദേശീയ അംഗീകാരം

Aswathi Kottiyoor
WordPress Image Lightbox