24.4 C
Iritty, IN
July 3, 2024
  • Home
  • Kerala
  • അപകട മേഖലയായി ബോ​ക്‌​സ് ക​ലു​ങ്ക്
Kerala

അപകട മേഖലയായി ബോ​ക്‌​സ് ക​ലു​ങ്ക്

ഇ​രി​ട്ടി: മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ റോ​ഡ് പു​നരു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പു​തു​താ​യി നി​ർ​മി​ച്ച എ​ട​ക്കാ​നം-​ഇ​ട​യി​ൽ​ക്കു​ന്ന് റോ​ഡി​ലെ ബോ​ക്‌​സ് ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത റോ​ഡി​ന്‍റെ സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്നു.

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ക​ലു​ങ്കി​നു പ​ക​രം ക​ലു​ങ്ക് നി​ർ​മി​ക്കാ​ൻ പ്ര​ള​യ പു​നരു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി 25 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. പ​ഴ​ശി പ​ദ്ധ​തി പ്ര​ദേ​ശ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ന് സ​മാ​ന്ത​ര​മാ​യി ഉ​ണ്ടാ​യി​രു​ന്ന ക​ലു​ങ്ക് ത​ക​ർ​ന്ന​പ്പോ​ൾ ഉ​യ​രം കൂ​ട്ടി പു​തി​യ ക​ലു​ങ്ക് നി​ർ​മി​ച്ചു.

താ​ഴ്ന്ന റോ​ഡും ഉ​യ​ർ​ന്ന ക​ലു​ങ്കും ത​മ്മി​ലു​ള്ള അ​ന്ത​രം നി​ക​ത്തു​ന്ന​തി​നാ​യി ക​ലു​ങ്കി​ലേ​ക്കു​ള്ള അ​പ്രോ​ച്ച് റോ​ഡി​ന്‍റെ ഉ​യ​രം കൂ​ട്ടേ​ണ്ടി വ​ന്നു. പ​ഴ​ശി പ​ദ്ധ​തി​യി​ൽ ഷ​ട്ട​ർ അ​ട​ച്ച് വെ​ള​ളം സം​ഭ​രി​ക്കാ​ൻ തു​ട​ങ്ങി​യാ​ൽ റോ​ഡി​ന് സ​മാ​ന്ത​ര​മാ​യി വെ​ള​ളം നി​റ​യും. ക​ലു​ങ്ക് പൊ​ക്ക​ത്തി​ലാ​യ​തോ​ടെ വെ​ള​ളം കെ​ട്ടി നി​ല്ക്കു​ന്ന പ്ര​ദേ​ശം മ​ൺ​ചാ​ക്ക് നി​റ​ച്ച് മ​തി​ലു​ണ്ടാ​ക്കി മ​ണ്ണി​ട്ടു​യ​ർ​ത്തി 20 മീ​റ്റ​റോ​ളം ക​ലു​ങ്കി​ന്‍റെ ഇ​രു​വ​ശ​വും കോ​ൺ​ക്രീ​റ്റ് ചെ​യ്തു.

പ​ദ്ധ​തി​യി​ൽ വെ​ള​ളം നി​റ​യു​ന്ന​തോ​ടെ മ​ൺ​ചാ​ക്കു​ക​ൾ വെ​ള്ള​ത്തി​ൽ കു​തി​ർ​ന്ന് ഭാ​രം ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ൾ പോ​കു​മ്പോ​ൾ റോ​ഡ് പു​ഴ​യി​ലേ​ക്ക് ഇ​ടി​യാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്.ക​ലു​ങ്ക് ഇ​രു​വ​ശ​ത്തേ​യും മ​ൺ​ചാ​ക്ക് നി​റ​ച്ച പ്ര​ത​ലം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി തൊ​ഴി​ലു​റ​പ്പ് പ്ര​വൃ​ത്തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പു​ല്ല് പാ​ക​ൽ പ്ര​വൃ​ത്തി ന​ട​ത്തി​യെ​ങ്കി​ലും ക​ന​ത്ത ചൂ​ടി​ൽ പു​ല്ല് മു​ഴു​വ​ൻ ക​രി​ഞ്ഞു​ണ​ങ്ങി. ഇ​പ്പോ​ൾ റോ​ഡി​ലൂ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​പോ​കു​ന്ന​തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. 25 ല​ക്ഷം​ മു​ട​ക്കി​യി​ട്ടും വാ​ഹ​ന​ങ്ങ​ൾ​ക്കു പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലു​മാ​ണ്.

Related posts

വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ജീ​​​വ​​​ൻ ന​​​ഷ്ട​​​മാ​​​കു​​​ന്ന​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ളെ സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ

Aswathi Kottiyoor

കെ ഫോൺ വഴി സൗജന്യ ഇന്റർനെറ്റ് രണ്ടരലക്ഷം കുടുംബങ്ങൾക്കുകൂടി

Aswathi Kottiyoor

മത്സ്യത്തൊഴിലാളികളെ കൈപിടിച്ചുയർത്തുകയാണു സർക്കാരിന്റെ ലക്ഷ്യം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox