22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്നവരെ ഉൾപ്പെടുത്തി വോട്ടർ പട്ടിക പുതുക്കുന്നു
Kerala

2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്നവരെ ഉൾപ്പെടുത്തി വോട്ടർ പട്ടിക പുതുക്കുന്നു

കണ്ണൂർ: 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്നവരെ ഉൾപ്പെടുത്തി വോട്ടർ പട്ടിക പുതുക്കുന്നു. വോട്ടർ പട്ടികയിലെ പേര്, ഫോട്ടോ, വയസ്സ്, ജനനതീയതി, കുടുംബവിവരങ്ങൾ എന്നിവയിൽ ഡിസംബർ എട്ട് വരെ തിരുത്തലുകൾ വരുത്താം. നവംബർ ഒമ്പതിന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിന്മേൽ ആക്ഷേപങ്ങളോ, പുതിയ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ ഡിസംബർ എട്ട് വരെ സ്വീകരിക്കും. നവംബർ 26, 27 ഡിസംബർ മൂന്ന്, നാല് തീയതികളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് വരെ താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. താലൂക്കിലും കലക്ടറേറ്റിലും സജ്ജീകരിച്ച വോട്ടർ സഹായ കേന്ദ്രങ്ങൾ സന്ദർശിച്ച് വോട്ടർമാർക്ക് വിവരങ്ങൾ ഉറപ്പുവരുത്താം.

Related posts

നിയമസഭാംഗങ്ങൾക്ക് കോവിഡ് സുരക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു

Aswathi Kottiyoor

വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ന്ന 99.5 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതി ദുര്‍ബല പ്രദേശം; കേന്ദ്ര സര്‍ക്കാരിന്റെ കരട് വിജ്ഞാപനം

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത

Aswathi Kottiyoor
WordPress Image Lightbox