21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • വ​ന്യ​ജീ​വി ആ​ക്ര​മ​ണം !ക​ർ​ഷ​ക​ർ​ക്ക് സൗ​രോ​ർ​ജ വേ​ലി​ക്ക് സ​ഹാ​യം ന​ൽ​കും: കൃ​ഷി​മ​ന്ത്രി
Kerala

വ​ന്യ​ജീ​വി ആ​ക്ര​മ​ണം !ക​ർ​ഷ​ക​ർ​ക്ക് സൗ​രോ​ർ​ജ വേ​ലി​ക്ക് സ​ഹാ​യം ന​ൽ​കും: കൃ​ഷി​മ​ന്ത്രി

ക​ണ്ണൂ​ർ: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​നി​ര​യാ​കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് ആ​ർ​കെ​വി​വൈ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സൗ​രോ​ർ​ജ വേ​ലി പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ കൃ​ഷി​വ​കു​പ്പ് സ​ഹാ​യം ന​ൽ​കു​മെ​ന്ന് കൃ​ഷി​മ​ന്ത്രി പി.​പ്ര​സാ​ദ്. കൃ​ഷി ദ​ർ​ശ​ൻ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പി​ണ​റാ​യി ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ക​ർ​ഷ​ക അ​ദാ​ല​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൃ​ഷി വ​കു​പ്പ് നേ​രി​ട്ടു​ള്ള ധ​ന​സ​ഹാ​യ​മ​ല്ല ന​ൽ​കു​ക. നി​ല​വി​ൽ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​വ​ർ​ക്ക് വ​നംവ​കു​പ്പ് ധ​ന​സ​ഹാ​യം ന​ൽ​കു​ന്നു​ണ്ട്. കാ​ട്ടു​പ​ന്നി ശ​ല്യം നി​യ​ന്ത്രി​ക്കാ​നാ​യി തൊ​ഴി​ലു​റ​പ്പി​ന്‍റെ വാ​ർ​ഷി​ക ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി ജൈ​വ​വേ​ലി നി​ർ​മി​ക്കാ​ൻ പ്ര​ത്യേ​ക പ​ദ്ധ​തി ന​ട​പ്പാ​ക്കും. പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​യ സ്ഥല​ങ്ങ​ളി​ൽ പ​ന്നി​ക​ളെ വെ​ടി​വ​ച്ച് കൊ​ല്ലാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ കൃ​ഷി ഓ​ഫീ​സ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വ​ന്യ​മൃ​ഗ​ശ​ല്യം ഇ​ല്ലാ​താ​ക്കാ​ൻ ത​ല​ശേ​രി ബ്ലോ​ക്കി​ന് മാ​ത്ര​മാ​യി 6.875 ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യ പാ​ക്കേ​ജും മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.

ഒ​രു​ല​ക്ഷം തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി​പ്ര​കാ​രം ത​ല​ശേ​രി ബ്ലോ​ക്കി​ൽ കു​ടി​ശി​ക ഉ​ണ്ടാ​യി​രു​ന്ന 72 പേ​രു​ടെ പെ​ൻ​ഷ​ൻ തു​ക​യും ഗ്രാ​റ്റ്വി​റ്റി​യും അ​ദാ​ല​ത്തി​ൽ അ​നു​വ​ദി​ച്ചു. ആ​ഫ്രി​ക്ക​ൻ ഒ​ച്ചി​ന്‍റെ ശ​ല്യ​മു​ള്ള കൃ​ഷി​യി​ട​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷിവി​ജ്ഞാ​ൻ കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ബോ​ധ​വ​ത്ക​ര​ണ​ത്തി​നും നി​യ​ന്ത്ര​ണ മാ​ർ​ഗ​ങ്ങ​ൾ​ക്കു​മാ​യി പ്ര​ത്യേ​ക പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും

ഗെ​യി​ൽ പൈ​പ്പ് ലൈ​ൻ പ​ദ്ധ​തി കാ​ര​ണം കൃ​ഷി​യി​ട​ത്തി​ലേ​ക്ക് മ​ണ്ണൊ​ലി​ച്ചി​ൽ, ബ​ണ്ട് ത​ക​ർ​ച്ച മു​ത​ലാ​യ​വ ഉ​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ൽ കൃ​ഷി​വ​കു​പ്പ്, കാ​ർ​ഷി​ക എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം, ഗെ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സം​യു​ക്ത സ​ന്ദ​ർ​ശ​നം ന​ട​ത്തും. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ട​ൻ പ്ര​ശ്‌​ന​പ​രി​ഹാ​രം തേ​ടാ​നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

ഓ​ൺ​ലൈ​നാ​യി ല​ഭി​ച്ച 36 പ​രാ​തി​ക​ളും നേ​രി​ട്ടു ല​ഭി​ച്ച 16 പ​രാ​തി​ക​ളു​മു​ൾ​പ്പെ​ടെ 42 പ​രാ​തി​ക​ളാ​ണ് അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ച്ച​ത്. നേ​രി​ട്ട് പ​രാ​തി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. 29 പ​രാ​തി​ക​ൾ പ​രി​ഹ​രി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ലം പ്ര​തി​നി​ധി പി.​ബാ​ല​ൻ, കൃ​ഷി സെ​ക്ര​ട്ട​റി ഡോ. ​ബി.​അ​ശോ​ക്, അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി സാ​ബി​ർ ഹു​സൈ​ൻ, പ്രൈ​സ​സ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​രാ​ജ​ശേ​ഖ​ര​ൻ, സോ​യി​ൽ സ​ർ​വേ ആ​ൻ​ഡ് ക​ൺ​സ​ർ​വേ​ഷ​ൻ ഡ​യ​റ​ക്‌​ട​ർ സു​ബ്ര​ഹ്മ​ണ്യ​ൻ, കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ഡ​യ​റ​ക്‌​ട​ർ ഓ​ഫ് എ​ക്സ്റ്റ​ൻ​ഷ​ൻ ഡോ. ​ജേ​ക്ക​ബ് ജോ​ൺ, അ​സോ. ഡ​യ​റ​ക്‌​ട​ർ ഡോ.​ജ​യ​രാ​ജ്, പ​ന്നി​യൂ​ർ കു​രു​മു​ള​ക് ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്‌​ട​ർ ഡോ.​യാ​മി​നി വ​ർ​മ്മ, അ​സോ. ഡ​യ​റ​ക്‌​ട​ർ ഓ​ഫ് റി​സ​ർ​ച്ച് ഡോ. ​വ​ന​ജ, ഹോ​ർ​ട്ടി​കോ​ർ​പ് എം​ഡി സ​ജീ​വ്, കെ​എ​ൽ​ഡി​സി എം​ഡി രാ​ജീ​വ്, ക​ണ്ണൂ​ർ പി​എ​ഒ പി.​വി .ഷൈ​ല​ജ, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

വീടില്ലാത്ത ഒരാൾ പോലും കേരളത്തിൽ ഉണ്ടാകാൻ പാടില്ല; മുഖ്യമന്ത്രി

Aswathi Kottiyoor

ക്വാ​റി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം: ഗ​വ. കോ​ൺ​ട്രാ​ക്ട​ർ​മാ​ർ പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക്; നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹം 26ന്

Aswathi Kottiyoor

കണ്ണൂർ പടിയൂർ- കല്യാടിനെ സമ്പൂർണ ഗ്രന്ഥശാലാ പഞ്ചായത്തായി പ്രഖ്യാപിച്ചു

Aswathi Kottiyoor
WordPress Image Lightbox