• Home
  • Kerala
  • ശബരിമലയില്‍ വരുമാനം 52 കോടി കവിഞ്ഞു.
Kerala

ശബരിമലയില്‍ വരുമാനം 52 കോടി കവിഞ്ഞു.

ശബരിമലയില്‍ വരുമാനം 52 കോടി കവിഞ്ഞു.മണ്ഡലകാല മഹോത്സവത്തിന് നട തുറന്ന് പത്ത് ദിവസം പിന്നിടുമ്പോള്‍ ശബരിമലയില്‍ വരുമാനം 52,85,56840 രൂപ.കഴിഞ്ഞ വര്‍ഷം ഇതേ സമയം ആകെ വരവ് 9,92,14963 രൂപയായിരുന്നു.അരവണ വിറ്റുവരവിലാണ് കൂടുതല്‍ തുക ലഭിച്ചത്, 23,57,74800 രൂപ.ഇക്കാലയളവില്‍ 2,52,20640 രൂപ അപ്പം വിറ്റ് വരവിലൂടെ ലഭിച്ചു.

12,73,75320 രൂപയാണ് കാണിക്ക ഇനത്തില്‍ ലഭിച്ചത്.അക്കോമഡേഷന്‍ ഇനത്തില്‍ 48,84,549 രൂപയും, നെയ്യഭിഷേകത്തിലൂടെ 31 ലക്ഷം രൂപയും ലഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ അറിയിച്ചു.

Related posts

മിൽമ റിച്ചിന്റെ വിലവർധന പിൻവലിച്ചു; മിൽമ സ്‌മാർട്ടിന്റെ വർധന തുടരും

Aswathi Kottiyoor

സബ്‌സിഡി അരി നിർത്തലാക്കൽ ; 40 ലക്ഷം കുടുംബത്തിന്റെ അന്നം മുട്ടും

Aswathi Kottiyoor

ഗോ​ൾ​ഡ​ൻ വി​സ​ക്കാ​ർ​ക്ക് ദു​ബാ​യി​യി​ൽ ഇ​നി ക്ലാ​സി​ല്ലാ​തെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്

Aswathi Kottiyoor
WordPress Image Lightbox