പേരിയ: മാനന്തവാടി തവിഞ്ഞാലിൽ നിന്നും നവംബർ 25 ന് കാണാതായ വയോധിക ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. മാനന്തവാടി കമ്മന കുളപ്പുറത്ത് കുഞ്ഞേപ്പ് എന്ന ജോസഫ് (83), ഭാര്യ അന്നക്കുട്ടി എന്ന ലില്ലി (74) എന്നിവരെയാണ് പേരിയ 35 നും ഇച്ചിപ്പൊയിൽ ഭാഗത്തിനും ഇടയിലുള്ള വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം.തവിഞ്ഞാലിലെ കൊച്ചുമകന്റെ വീട്ടിൽ വന്നശേഷം ആശുപത്രിയിലേക്കാണെന്ന് പറഞ്ഞ് പോയതായിരുന്നു. തുടർന്ന് ഓപ്പൺ ന്യൂസർ വാർത്ത നൽകിയത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നൽകിയ സൂചനയെ തുടർന്ന് വൈകുന്നേരത്തോടെ പ്രദേശത്ത് പോലീസും നാട്ടുകാരും പ്രാഥമിക തിരച്ചിൽ നടത്തിയിരുന്നു. വനമേഖലയായതിനാൽ തുടർ തിരച്ചിൽ ഇന്ന് നടത്താൻ തീരുമാനിക്കുകയും ചെയ്തു. തുടർന്ന് ഇന്ന് രാവിലെ പ്രദേശവാസികൾ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ഇവർ വർഷങ്ങൾക്ക് മുമ്പ് പേര്യ ഭാഗത്തായിരുന്നു താമസിച്ചിരുന്നത്.
*ശ്രദ്ധിക്കുക*: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല..
അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി – (ഡൽഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)