30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • എയ്‌ഡഡ്‌ സ്‌കൂൾ നിയമനം : ഭിന്നശേഷി സംവരണത്തിന്‌ മാർഗരേഖ
Kerala

എയ്‌ഡഡ്‌ സ്‌കൂൾ നിയമനം : ഭിന്നശേഷി സംവരണത്തിന്‌ മാർഗരേഖ

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങളിൽ ആദ്യ ഒഴിവ്‌ ഭിന്നശേഷി സംവരണത്തിന്‌. 1996 ഫെബ്രുവരി ഏഴുമുതൽ 2017 ഏപ്രിൽ 18വരെ ഉണ്ടായ ഒഴിവുകളുടെ മൂന്ന് ശതമാനവും 2017 ഏപ്രിൽ 19 മുതലുള്ള നാലു ശതമാനവും കണക്കാക്കിയാണ് ആദ്യ ഒഴിവ് നീക്കിവയ്‌ക്കേണ്ടതെന്നാണ്‌ പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രസിദ്ധീകരിച്ച മാർഗനിർദേശം. എയ്ഡഡ് നിയമനങ്ങളിൽ ഭിന്നശേഷി സംവരണം നിർബന്ധമാക്കി ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

തസ്തികകളെ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി (സീനിയർ, ജൂനിയർ), വിഎച്ച്എസ്ഇ (സീനിയർ, ജൂനിയർ), നോൺ ടീച്ചിങ് വിഭാഗങ്ങളാക്കി തിരിക്കണം. ഓരോ വിഭാഗത്തിലും 1996 ഫെബ്രുവരി ഏഴുമുതലുള്ള നിയമനം പരിശോധിച്ച്, ഭിന്നശേഷിക്കാർക്ക് നൽകേണ്ടിയിരുന്ന ഒഴിവുകൾ കണ്ടെത്തണം. ഇതിന്‌ സമന്വയ ലോഗിനിൽ ഒഴിവിന്റെ വിശദാംശങ്ങളും സാക്ഷ്യപത്രവും അപ്‌ലോഡ് ചെയ്യണം. 1996 മുതലുള്ള പുതിയ നിയമനങ്ങളാണ് പരിഗണിക്കേണ്ടത്. സംരക്ഷിത അധ്യാപക നിയമനത്തിന്‌ വിട്ടുനൽകിയ അധികതസ്തികയും പ്രധാന അധ്യാപകനെ ക്ലാസ് ചുമതലയിൽനിന്ന് ഒഴിവാക്കുന്നതുവഴിയുള്ള എച്ച്ടിവി തസ്തികയും പുതുതായി ആരംഭിച്ച/ അപ്ഗ്രേഡ്ചെയ്ത സ്കൂളുകളിൽ സംരക്ഷിത അധ്യാപക നിയമനത്തിനുള്ള തസ്തികയും പരിഗണിക്കേണ്ടതില്ല.

എംപ്ലോയ്‌മെന്റ്‌ ഓഫീസറുടെ പട്ടികയിൽനിന്ന്‌ ആയിരിക്കണം നിയമനം. യോഗ്യരായവരില്ലെങ്കിൽ ഓഫീസറുടെ നോൺ അവയ്‌ലബിലിറ്റി സർട്ടിഫിക്കറ്റ് ലഭ്യമാകുന്ന മുറയ്‌ക്ക് മാനേജർ പത്രപരസ്യം നൽകണം. തുടർന്നും ഉദ്യോഗാർഥികളെ ലഭിച്ചില്ലെങ്കിൽ പിആർഡബ്ല്യുഡി ആക്ട് 2016ലെ വ്യവസ്ഥകൾ പാലിച്ച് നിയമനം നടത്താം.

Related posts

ആദിവാസി യുവാവ് വിശ്വനാഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ കുടുംബത്തിനെ സമാശ്വസിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി വീട്ടിലെത്തി

Aswathi Kottiyoor

വാ​ണി​ജ്യ സി​ലി​ണ്ട​ർ വി​ല വീ​ണ്ടും കൂ​ട്ടി; ഈ ​വ​ർ‌​ഷം കൂ​ടി​യ​ത് 303 രൂ​പ

Aswathi Kottiyoor

പുസ്തകം പ്രകാശനം ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox