24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • കെ ഫോൺ: ജനുവരിയിൽ സജ്ജം, 18,049 കിലോമീറ്റർ ഒപ്‌റ്റിക്കൽ ഫൈബർ ശൃംഖല പുർത്തിയായി
Kerala

കെ ഫോൺ: ജനുവരിയിൽ സജ്ജം, 18,049 കിലോമീറ്റർ ഒപ്‌റ്റിക്കൽ ഫൈബർ ശൃംഖല പുർത്തിയായി

ജനുവരിയോടെ കെ–-ഫോണിന്റെ അടിസ്ഥാന, അനുബന്ധ സൗകര്യം പൂർണസജ്ജമാകും. 26,057 ഓഫീസിൽ ഉപകരണങ്ങൾ സ്ഥാപിച്ചു. 9438 ഓഫീസിൽ ഇന്റർനെറ്റ്‌ ലഭ്യമാക്കി. 18,049 കിലോമീറ്റർ ഒപ്‌റ്റിക്കൽ ഫൈബർ ശൃംഖല പുർത്തിയായി. 1240 കിലോമീറ്റിൽ ഫൈബർ ഇടൽ പുരോഗമിക്കുന്നു. ഒന്നര മാസത്തിനുള്ളിൽ ഇത്‌ പൂർത്തിയാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അവലോകന യോഗം വിലയിരുത്തി.

നെറ്റ്‌വർക്ക് ഓപ്പറേഷൻ സെന്റർ കളമശേരിയിൽ സജ്ജമാണ്‌. 376 പോയിന്റ്‌സ്‌ ഓഫ്‌ പ്രസന്റ്‌സിൽ 321 എണ്ണം പൂർത്തിയായതായി നിർവഹണ ഏജൻസിയായ കെഎസ്‌ഐടിഐഎൽ എംഡി ഡോ. സന്തോഷ്‌ ബാബു യോഗത്തിൽ അറിയിച്ചു. 14,000 വീട്ടിലും 30,000 സർക്കാർ ഓഫീസിലും സ്ഥാപനങ്ങളിലുമാണ്‌ ആദ്യഘട്ടം കണക്‌ഷൻ എത്തുന്നത്‌. ഇതിനാവശ്യമായ സംവിധാനമായിട്ടുണ്ട്‌. ആദ്യഘട്ടത്തിൽ ഓരോ നിയോജക മണ്ഡലത്തിൽനിന്ന്‌ 140 വീടുവീതം തെരഞ്ഞെടുക്കും. ഇതിനായി മാനദണ്ഡം നിശ്ചയിച്ചു നൽകി.

Related posts

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത: ജാ​ഗ്രത നിർദേശങ്ങൾ

Aswathi Kottiyoor

പാട്ടുവെച്ച് കുടുങ്ങിയത് 40 ബസുകള്‍, ഹോണ്‍ മുഴക്കി 60-ഉം; ബസുകളില്‍ മിന്നല്‍ പരിശോധന

Aswathi Kottiyoor

അമിത വണ്ണത്തിൽ കേരളം ദേശീയ ശരാശരി മറികടന്നു.

Aswathi Kottiyoor
WordPress Image Lightbox