24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കേന്ദ്രസർക്കാർ അംഗീകരിച്ച തുകയ്‌ക്ക്‌ പകുതിപോലും പൂർത്തിയാകില്ലെന്ന്‌ എഎഫ്‌ഡി മെട്രോ രണ്ടാംഘട്ടം : ഫ്രഞ്ച്‌ വികസന ബാങ്ക്‌ പിന്മാറിയത്‌ കേന്ദ്രം കാരണം.
Kerala

കേന്ദ്രസർക്കാർ അംഗീകരിച്ച തുകയ്‌ക്ക്‌ പകുതിപോലും പൂർത്തിയാകില്ലെന്ന്‌ എഎഫ്‌ഡി മെട്രോ രണ്ടാംഘട്ടം : ഫ്രഞ്ച്‌ വികസന ബാങ്ക്‌ പിന്മാറിയത്‌ കേന്ദ്രം കാരണം.

കൊച്ചി മെട്രോ ഇൻഫോപാർക്ക്‌ പാതക്കുള്ള ധനസഹായം ഫ്രഞ്ച്‌ വികസന ബാങ്ക്‌ (എഎഫ്‌ഡി) നിഷേധിക്കാൻ കാരണം കേന്ദ്രം. രണ്ടാംഘട്ടപാതയുടെ പകുതിപോലും കേന്ദ്രസർക്കാർ അംഗീകരിച്ച തുകയ്‌ക്ക്‌ നിർമിക്കാനാകില്ലെന്നാണ്‌ എഎഫ്‌ഡിയുടെ വിലയിരുത്തൽ. 2017ൽ കേന്ദ്രസർക്കാർ ഏജൻസി കൺസൾട്ടന്റായി തയ്യാറാക്കിയ ഡിപിആറിൽ 11.2 കിലോമീറ്റർ പാതക്ക്‌ 2310 കോടിയാണ്‌ കണക്കാക്കിയത്‌.

2018ൽ കേന്ദ്ര നഗരാസൂത്രണമന്ത്രാലയം ഇടപെട്ട്‌ ഇത്‌ 1957 കോടിയായി വെട്ടിക്കുറച്ചു. ഈ തുകയ്‌ക്ക്‌ നിർമാണം പൂർത്തിയാകില്ലെന്ന്‌ എഎഫ്‌ഡി നേരത്തേതന്നെ കെഎംആർഎലിനെ അറിയിച്ചിരുന്നു. ആഗസ്‌തിൽ പദ്ധതിക്ക്‌ കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയശേഷവും ഇതറിയിച്ചു. എന്നിട്ടും നിലപാട്‌ മാറ്റാൻ കേന്ദ്രം തയ്യാറായില്ല. തുടർന്നാണ്‌ പിന്മാറ്റം. കാക്കനാട്‌ പാതയ്‌ക്ക്‌ 3500 കോടി രൂപ വേണമെന്നാണ്‌ എഎഫ്‌ഡി വിലയിരുത്തൽ. മെട്രോ ഒന്നാംഘട്ടത്തിൽ എഎഫ്‌ഡിയാണ്‌ വായ്‌പ നൽകിയത്‌. 5181 കോടി കണക്കാക്കിയെങ്കിലും 7100 കോടി ചെലവായി. 25 വർഷ കാലാവധിയിൽ 1.9 ശതമാനം പലിശയ്‌ക്കാണ്‌ വായ്‌പ അനുവദിച്ചത്‌. കാക്കനാട്‌ പാതക്കുള്ള 60 ശതമാനം പണവും വായ്‌പയിലൂടെയാണ്‌ കണ്ടെത്തേണ്ടത്‌. 16.23 ശതമാനം തുക (274.90 കോടി) മാത്രമാണ്‌ കേന്ദ്രവിഹിതം.നൽകിയ ഹരിയാനയിലെ ഗുരുഗ്രാം മെട്രോ കോറിഡോറിന്റെ നീളം12 കിലോമീറ്ററാണ്‌. കാക്കനാട്‌ പാതയേക്കാൾ ഒരു കിലോമീറ്റർമാത്രം അധികം. ഹരിയാനയ്‌ക്ക്‌ അനുവദിച്ചത്‌ 2300 കോടിയുടെ പദ്ധതി. 2015ൽ ജയ്‌പുർ മെട്രോയുടെ 12 കിലോമീറ്റർ നിർമാണത്തിന്‌ 3149 കോടിയുടെ പദ്ധതിക്കാണ്‌ അനുമതി നൽകിയത്‌. കേന്ദ്രാനുമതി കാത്തിരിക്കുന്ന പുണെ മെട്രോയുടെ അഞ്ച്‌ കിലോമീറ്റർമാത്രം നീളമുള്ള സ്വർഗേറ്റ്‌–-കത്രാജ്‌ പാതയുടെ നിർമാണച്ചെലവ്‌ കണക്കാക്കിയിട്ടുള്ളത്‌ 3668 കോടിയാണ്‌. ഉത്തർപ്രദേശിൽ ഗോരഖ്‌പുർ ലൈറ്റ്‌ മെട്രോ പദ്ധതിക്ക്‌ 2010 കോടി രൂപയാണ്‌ കണക്കാക്കിയിട്ടുള്ളത്‌.ദൈർഘ്യം 15 കിലോമീറ്റർമാത്രം.
കേന്ദ്രനിർദേശങ്ങളെല്ലാം പാലിച്ച്‌ സമർപ്പിച്ച ഇൻഫോപാർക്ക്‌ പാത പദ്ധതി നാലുവർഷമാണ്‌ കേന്ദ്രം അനുമതി തരാതെ തടഞ്ഞുവച്ചത്‌. 2018ൽ സമർപ്പിച്ച പദ്ധതി 2019 ഫെബ്രുവരി 26ന്‌ ധനമന്ത്രാലയം അംഗീകരിച്ചു. 2020 മാർച്ച്‌ 13ന്‌ പൊതുനിക്ഷേപ ബോർഡും അംഗീകരിച്ചു. പിന്നെ കേന്ദ്ര കാബിനറ്റ്‌ അംഗീകാരത്തിനുവേണ്ടിമാത്രം കാത്തിരുന്നത്‌ രണ്ടുവർഷം. 2021–-22ലെ ബജറ്റിൽ പരാമർശിച്ചിട്ടും അന്തിമാനുമതി 18 മാസത്തോളം പിന്നെയും വൈകി.

Related posts

ചേംബർ അവാർഡുകൾ വിതരണം ചെയ്തു

Aswathi Kottiyoor

തിരഞ്ഞെടുപ്പ് തോല്‍വി: കോണ്‍ഗ്രസില്‍ അച്ചടക്കനടപടികള്‍ക്ക് തുടക്കം കുറിച്ചതായി കെ.സുധാകരന്‍, 97 നേതാക്കള്‍ക്ക് നോട്ടീസ്

Aswathi Kottiyoor

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

Aswathi Kottiyoor
WordPress Image Lightbox