24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സംരക്ഷിത പ്രദേശം: ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം
Kerala

സംരക്ഷിത പ്രദേശം: ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുളള സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് നിർമ്മാണങ്ങൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് ഭൗതിക സ്ഥല പരിശോധന നടത്തി വിശദമായ വിവരങ്ങൾ ശേഖരിക്കുന്നതിന് രൂപീകരിച്ച വിദഗ്ധ പരിശോധനാ സമിതിയെ ഈ വിഷയത്തിലുള്ള അഭിപ്രായങ്ങളും പരാതികളും പൊതുജനങ്ങൾക്ക് അറിയിക്കാം. eszexpertcommittee@gmail.com എന്ന ഇ-മെയിലിലേക്കാണ് വിവരം അറിയിക്കേണ്ടത്. സുപ്രീം കോടതിയിലെ കേസിന്റെ വിധി അനുസരിച്ചാണ് നടപടി. സംസ്ഥാന സർക്കാരിന്റെ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിന്റെ നിയന്ത്രണത്തിലുളള, കേരള സംസ്ഥാന റിമോട്ട് സെൻസിങ് ആന്റ് എൻവയോൺമെൻറ് സെന്റർ (KSREC) ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായാണ് വിദഗ്ധ പരിശോധനാ സമിതി രൂപീകരിച്ചത്.

Related posts

2022 ലെ ​അ​വ​ധി​ദി​ന​ങ്ങ​ൾ പ്രഖ്യാപിച്ചു

Aswathi Kottiyoor

കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീം കാലാവധി നീട്ടി.

Aswathi Kottiyoor

വി എസിന് ആശ്വാസം; നഷ്ടപരിഹാര വിധി ജില്ലാ കോടതി സ്റ്റേ ചെയ്തു

Aswathi Kottiyoor
WordPress Image Lightbox