പ്രത്യേക വോട്ടർപട്ടിക പുതുക്കൽ യജ്ഞം 2023-മായി ബന്ധപ്പെട്ട റിവിഷൻ പ്രവർത്തനങ്ങളുടെ ക്യാമ്പയിൻ നവംബർ 26, 27, ഡിസംബർ 3, 4 തിയ്യതികളിൽ താലൂക്ക്/വില്ലേജ് തലങ്ങളിൽ നടക്കും.17 വയസ്സ് പൂർത്തിയായ എല്ലാവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് മുൻകൂറായി അപേക്ഷ സമർപ്പിക്കാം. എല്ലാ വോട്ടർമാർക്കും കരട് വോട്ടർ പട്ടിക പരിശോധിക്കാവുന്നതും വോട്ടർപട്ടികയിൽ പേരുണ്ടെന്ന് ഉറപ്പുവരുത്താവുന്നതുമാണെന്ന് ഡെപ്യൂട്ടി കലക്ടർ (ഇലക്ഷൻ) അറിയിച്ചു. ക്യാമ്പയിനിൽ ആധാർ-വോട്ടർ ഐ.ഡി ബന്ധിപ്പിക്കുന്നതിനുളള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.