24.3 C
Iritty, IN
October 3, 2024
  • Home
  • Kerala
  • ശബരിമല തീർത്ഥാടനം: 38 തദ്ദേശഭരണസ്ഥാപനങ്ങൾക്ക്‌ പ്രത്യേക സഹായമായി 3.36 കോടി
Kerala

ശബരിമല തീർത്ഥാടനം: 38 തദ്ദേശഭരണസ്ഥാപനങ്ങൾക്ക്‌ പ്രത്യേക സഹായമായി 3.36 കോടി

ശബരിമല തീർത്ഥാടനത്തിന്‌ സൗകര്യമൊരുക്കുന്നതിന്‌ പ്രത്യേക സഹായധനമായി ആറ്‌ നഗരസഭകൾക്കും 32 ഗ്രാമപഞ്ചായത്തുകൾക്കുമായി 3. 36 കോടി രൂപ അനുവദിച്ചു. ഗ്രാമപഞ്ചായത്തുകൾക്ക് 2.31കോടിയും നഗരസഭകൾക്ക് 1.05 കോടിയും പ്രത്യേക ധനസഹായമായി അനുവദിച്ചതായി മന്ത്രി എം ബി രാജേഷ് അറിയിച്ചു.

അടിസ്ഥാന സൗകര്യമൊരുക്കൽ, ശുചീകരണം, വഴിത്താരകളുടെ പരിപാലനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഫണ്ട് വിനിയോഗിക്കാം. തീർഥാടനപാത സുന്ദരവും മാലിന്യമുക്തവുമായി സൂക്ഷിക്കാനും, തീർഥാടകർക്ക് സൗകര്യങ്ങളൊരുക്കി നൽകാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് മന്ത്രി എം ബി രാജേഷ് നിർദേശിച്ചു.

കഴിഞ്ഞ വർഷം അനുവദിച്ചതിനു പുറമേ നിന്ന് ഓമല്ലൂർ, മണിമല പഞ്ചായത്തുകളെക്കൂടി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ 17 പഞ്ചായത്തുകൾക്കും കോട്ടയം ജില്ലയിലെ 9 പഞ്ചായത്തുകൾക്കും, ഇടുക്കി ജില്ലയിലെ 6 പഞ്ചായത്തുകൾക്കുമാണ് സഹായം. ചെങ്ങന്നൂർ, പത്തനംതിട്ട, തിരുവല്ല, ഏറ്റുമാനൂർ, പാലാ, പന്തളം നഗരസഭകൾക്കും തുക അനുവദിച്ചിട്ടുണ്ട്.

പത്തനംതിട്ട നഗരസഭയ്ക്ക് 30 ലക്ഷം രൂപയും ചെങ്ങന്നൂർ നഗരസഭയ്ക്ക് 25 ലക്ഷം രൂപയും പന്തളം നഗരസഭയ്ക്ക് 20 ലക്ഷം രൂപയുമാണ് സഹായം. മറ്റ് നഗരസഭകൾക്ക് 10ലക്ഷം വീതം ലഭിക്കും. പഞ്ചായത്തുകളിൽ എരുമേലിക്ക് 37.7 ലക്ഷവും, റാന്നി- പെരുനാടിന് 23.57 ലക്ഷവും, പാറത്തോടിന് 14.14 ലക്ഷവും മണിമലയ്ക്ക് 11.79 ലക്ഷവും കുളനടയ്ക്ക് 10.84 ലക്ഷവുമാണ് അനുവദിച്ചത്.

Related posts

ഭക്ഷ്യവിഷബാധ; 11 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍………..

Aswathi Kottiyoor

വടകരയിൽ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

സിൽവർലൈൻ അലൈൻമെന്റ് മാറാം; ബഫർ സോൺ ഇല്ലെന്ന് മന്ത്രി, 20 മീറ്ററുണ്ടെന്ന് എംഡി.

Aswathi Kottiyoor
WordPress Image Lightbox