21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സം​​​​സ്ഥാ​​​​ന​​​​ത്ത് ലോ​​​​ട്ട​​​​റി ത​​​​ട്ടി​​​​പ്പു വ്യാ​​​​പ​​​​ക​​​​മാ​​​​യ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ വ്യാ​​​​ജ​​​​ന്മാ​​​​രെ പൂ​​​​ട്ടാ​​​​ന്‍ പു​​​​തി​​​​യ പ​​​​രീ​​​​ക്ഷ​​​​ണ​​​​വു​​​​മാ​​​​യി ഭാ​​​​ഗ്യ​​​​ക്കു​​​​റി​​​​വ​​​​കു​​​​പ്പ്.
Kerala

സം​​​​സ്ഥാ​​​​ന​​​​ത്ത് ലോ​​​​ട്ട​​​​റി ത​​​​ട്ടി​​​​പ്പു വ്യാ​​​​പ​​​​ക​​​​മാ​​​​യ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ വ്യാ​​​​ജ​​​​ന്മാ​​​​രെ പൂ​​​​ട്ടാ​​​​ന്‍ പു​​​​തി​​​​യ പ​​​​രീ​​​​ക്ഷ​​​​ണ​​​​വു​​​​മാ​​​​യി ഭാ​​​​ഗ്യ​​​​ക്കു​​​​റി​​​​വ​​​​കു​​​​പ്പ്.

സം​​​​സ്ഥാ​​​​ന​​​​ത്ത് ലോ​​​​ട്ട​​​​റി ത​​​​ട്ടി​​​​പ്പു വ്യാ​​​​പ​​​​ക​​​​മാ​​​​യ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ വ്യാ​​​​ജ​​​​ന്മാ​​​​രെ പൂ​​​​ട്ടാ​​​​ന്‍ പു​​​​തി​​​​യ പ​​​​രീ​​​​ക്ഷ​​​​ണ​​​​വു​​​​മാ​​​​യി ഭാ​​​​ഗ്യ​​​​ക്കു​​​​റി​​​​വ​​​​കു​​​​പ്പ്. ഓ​​​​ണം ബം​​പ​​റി​​​​ല്‍ പ​​​​രീ​​​​ക്ഷി​​​​ച്ച് വി​​​​ജ​​​​യി​​​​ച്ച ഫ്ളൂ​​​റ​​​സെ​​​​ന്‍റ് അ​​​​ച്ച​​​​ടി​​മ​​​​ഷി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള ടി​​​​ക്ക​​​​റ്റു​​​​ക​​​​ള്‍ പു​​​​റ​​​​ത്തി​​​​റ​​​​ക്കാ​​​​നാ​​​​ണ് ഭാ​​​​ഗ്യ​​​​ക്കു​​​​റി​​​​വ​​​​കു​​​​പ്പു നീ​​​​ക്കം ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. ഇ​​​​തു​​​​പ്ര​​​​കാ​​​​രം പു​​​​തി​​​​യ ഭാ​​​​ഗ്യ​​​​ക്കു​​​​റി​​​​യി​​​​ല്‍ സ​​​​മ്മാ​​​​ന​​​​ത്തു​​​​ക, ന​​​​മ്പ​​​​ര്‍, തീ​​​​യ​​​​തി എ​​​​ന്നി​​​​വ തി​​​​ള​​​​ങ്ങു​​​​ന്ന (ഫ്‌​​​​ളൂ​​​​റ​​​​സെ​​​ന്‍റ്) അ​​​​ക്ഷ​​​​ര​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും. ക​​​​ള​​​​ര്‍ ഫോ​​​​ട്ടോ​​​​സ്റ്റാ​​​​റ്റ് എ​​​​ടു​​​​ത്ത് ത​​​​ട്ടി​​​​പ്പു​​​​ന​​​​ട​​​​ത്താ​​​​ന്‍ ശ്ര​​​​മി​​​​ച്ചാ​​​​ല്‍ ഫോ​​​​ട്ടോ​​​​സ്റ്റാ​​​​റ്റി​​​​ല്‍ തി​​​​ള​​​​ക്ക​​​​മു​​​​ണ്ടാ​​​​കി​​​​ല്ല. ക​​​​റ​​​​ന്‍​സി​​​​നോ​​​​ട്ടു​​​​ക​​​​ളി​​​​ലേ​​​​തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യ സു​​​​ര​​​​ക്ഷാ​​​​കോ​​​​ഡും ലേ​​​​ബ​​​​ലും പു​​​​തി​​​​യ ഭാ​​​​ഗ്യ​​​​ക്കു​​​​റി​​​​യി​​​​ല്‍ അ​​​​ച്ച​​​​ടി​​​​ക്കും. ഓ​​​​ണം ബം​​പ​​​റി​​​​ല്‍ വി​​​​ജ​​​​യം ക​​​​ണ്ട​​​​തി​​​​നു പി​​​​ന്നാ​​​​ലെ ക്രി​​​​സ്മ​​​​സ് ന്യൂ​​​​ഇ​​​​യ​​​​ര്‍ ലോ​​​​ട്ട​​​​റി​​​​യി​​​​ലും സ​​​​മാ​​​​ന രീ​​​​തി​​​​യി​​​​ലു​​​​ള്ള സു​​​​ര​​​​ക്ഷാ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളൊ​​​​രു​​​​ക്കി​​​​യാ​​​​കും ഭാ​​​​ഗ്യ​​​​ക്കു​​​​റി പു​​​​റ​​​​ത്തി​​​​റ​​​​ങ്ങു​​​​ക.

അ​​​​ഞ്ചു മു​​​​ത​​​​ല്‍ ആ​​​​റു മാ​​​​സം വ​​​​രെ ഭാ​​​​ഗ്യ​​​​ക്കു​​​​റി​​​​യി​​​​ലെ ഈ ​​​​തി​​​​ള​​​​ക്കം നി​​​​ല്‍​ക്കും. നാ​​​​ലു ക​​​​ള​​​​റു​​​​ക​​​​ളി​​​​ലാ​​​​കും ന​​​​മ്പ​​​​റു​​​​ക​​​​ള്‍. അം​​​​ഗ​​​​പ​​​​രി​​​​മി​​​​ത​​​​രും കാ​​​​ഴ്ച​​​​ശേ​​​​ഷി കു​​​​റ​​​​ഞ്ഞ​​​​വ​​​​രു​​​​മാ​​​​യ ലോ​​​​ട്ട​​​​റി വി​​​​ല്പ​​​​ന​​​​ക്കാ​​​​രാ​​​​ണു നി​​​​ല​​​​വി​​​​ല്‍ ത​​​​ട്ടി​​​​പ്പി​​​​ന് ഇ​​​​ര​​​​യാ​​​​കു​​​​ന്ന​​​​വ​​​​രി​​​​ല്‍ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും. ന​​​​മ്പ​​​​റി​​​​ല്‍ തി​​​​രു​​​​ത്തു വ​​​​രു​​​​ത്തി​​​​യാ​​​​ണ് ബ​​​​ഹു​​​​ഭൂ​​​​രി​​​​പ​​​​ക്ഷം ത​​​​ട്ടി​​​​പ്പു​​​​ക​​​​ളും അ​​​​ര​​​​ങ്ങേ​​​​റു​​​​ന്ന​​​​തും. ക്യൂ​​​​ആ​​​​ര്‍ കോ​​​​ഡ്, ബാ​​​​ര്‍ കോ​​​​ഡ് എ​​​​ന്നി​​​​ങ്ങ​​​​നെ 11 സു​​​​ര​​​​ക്ഷ കോ​​​​ഡു​​​​ക​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി അ​​​​തീ​​​​വ ര​​​​ഹ​​​​സ്യ സ്വ​​​​ഭാ​​​​വ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ടി​​​​ക്ക​​​​റ്റു​​​​ക​​ള്‍ അ​​​​ച്ച​​​​ടി​​​​ച്ചി​​​​റ​​​​ക്കു​​​​ന്ന​​​​തെ​​​​ങ്കി​​​​ലും ക​​​​ള​​​​ര്‍ ഫോ​​​​ട്ടോ​​​സ്റ്റാ​​​​റ്റ് ഉ​​​​ള്‍​പ്പെ​​​​ടെ പ്രി​​​​ന്‍റ് എ​​​​ടു​​​​ത്താ​​​​ണു ത​​​​ട്ടി​​​​പ്പു ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ക​​​​ള​​​​ര്‍ പ്രി​​​​ന്‍റു​​​​ക​​​​ളി​​​​ല്‍ ക്യൂ​​​​ആ​​​​ര്‍ കോ​​​​ഡ്, ബാ​​​​ര്‍ കോ​​​​ഡ് എ​​​​ന്നി​​​​വ റീ​​​​ഡ് ചെ​​​​യ്യു​​​​ക​​​​യും ചെ​​​​യ്യും. അ​​​​ടു​​​​ത്ത​​​​കാ​​​​ല​​​​ത്താ​​​​യി ഇ​​​​ത്ത​​​​രം സം​​​​ഭ​​​​വ​​​​ങ്ങ​​​​ള്‍ വ​​​​ര്‍​ധി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണു ഭാ​​​​ഗ്യ​​​​ക്കു​​​​റി​​​​വ​​​​കു​​​​പ്പ് ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സ​​​​മ്മാ​​​​ന​​​​ത്തു​​​​ക ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യ ഓ​​​​ണം ​ബം​​പ​​​റി​​​​ല്‍ ത​​​​ന്നെ പ​​​​രീ​​​​ക്ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്. ഇ​​​​തു വ​​​​ന്‍വി​​​​ജ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു. ഓ​​​​ണം ​​ബം​​പ​​റി​​നെ സം​​​​ബ​​​​ന്ധി​​​​ച്ച് യാ​​​​തൊ​​​​രു പ​​​​രാ​​​​തി​​​​യും ഇ​​​​തു​​​​വ​​​​രെ ഉ​​​യ​​​​ര്‍​ന്നി​​​​ട്ടി​​​​ല്ലെ​​​​ന്നു വ​​​​കു​​​​പ്പ് അ​​​​ധി​​​​കൃ​​​​ത​​​​ര്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി. ഇ​​​​തോ​​​​ടെ ദി​​​​വ​​​​സേ​​​​ന അ​​​​ച്ച​​​​ടി​​​​ക്കു​​​​ന്ന ലോ​​​​ട്ട​​​​റി​​​​യി​​​​ലും ഫ്ളൂ​​​റ​​​​സെ​​​​ന്‍റ് സം​​​​വി​​​​ധാ​​​​നം ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​ണു വ​​​​കു​​​​പ്പ് നി​​​​ല​​​​വി​​​​ല്‍ ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​ത്.

ത​​​​ട്ടി​​​​പ്പു​​​​ക​​​​ള്‍ പ​​​​ല​​​​വി​​​​ധം

ഭാ​​​​ഗ്യ​​​​ക്കു​​​​റി സ്‌​​​​കാ​​​​ന്‍​ചെ​​​​യ്ത് പ്രി​​​​ന്‍റ് എ​​​​ടു​​​​ത്ത് യ​​​​ഥാ​​​​ര്‍​ഥ ​ന​​​​മ്പ​​​​ര്‍ മാ​​​​യ്ച്ച​​​​ശേ​​​​ഷം സ​​​​മ്മാ​​​​നാ​​​​ര്‍​ഹ​​​​മാ​​​​യ ന​​​​മ്പ​​​​ര്‍ അ​​​​ച്ച​​​​ടി​​​​ച്ച് വീ​​​​ണ്ടും പ്രി​​​ന്‍റെ​​​​ടു​​​​ത്തു ത​​​​ട്ടി​​​​പ്പു ന​​​​ട​​​​ത്തും. സ​​​​മ്മാ​​​​നാ​​​​​​​​ര്‍​ഹമാ​​​​യ ഭാ​​​​ഗ്യ​​​​ക്കു​​​​റി​​​​യു​​​​ടെ ഒ​​​​ന്നി​​​​ല​​​​ധി​​​​കം ക​​​​ള​​​​ര്‍ ഫോ​​​​ട്ടോ​​​​സ്റ്റാ​​​​റ്റ് കോ​​​​പ്പി​​​​ക​​​​ള്‍ എ​​​​ടു​​​​ത്തു പ​​​​ല ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​രി​​​​ല്‍​നി​​​​ന്നു ചെ​​​​റി​​​​യ സ​​​​മ്മാ​​​​ന​​​​ത്തു​​​​ക കൈ​​​​ക്ക​​​​ലാ​​​​ക്കു​​​​ക. 500 രൂ​​​​പ​​​​വ​​​​രെ​​​​യു​​​​ള്ള സ​​​​മ്മാ​​​​ന​​​​ത്തു​​​​ക വി​​​​ല്പ​​​ന​​​​ക്കാ​​​​ര്‍ ത​​​​ന്നെ​​​​യാ​​​​ണു ന​​​​ല്‍​കു​​​​ക. ഇ​​​​തു മു​​​​ത​​​​ലെ​​​​ടു​​​​ത്താ​​​​ണു ത​​​​ട്ടി​​​​പ്പ്. സ​​​​മ്മാ​​​​നാ​​​​ര്‍​മാ​​​​യ ന​​​​മ്പ​​​​റി​​​​നോ​​​​ടു സാ​​​​മ്യ​​​​മു​​​​ള്ള ന​​​​മ്പ​​​​ര്‍ മാ​​​​യ്ച്ചു​​​​ക​​​​ള​​​​ഞ്ഞ ശേ​​​​ഷം എ​​​​ഴു​​​​തി​​​​ച്ചേ​​​​ര്‍​ത്ത് ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ത്തി​​​​യ സം​​​​ഭ​​​​വ​​​​ങ്ങ​​​​ളും സം​​​​സ്ഥാ​​​​ന​​​​ത്ത് റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.

Related posts

പോക്​സോ കേസ്​ ഇരകൾക്ക്​​ നഷ്ടപരിഹാരം: സർക്കാർ പദ്ധതി തയാറാക്കണമെന്ന്​ ഹൈകോടതി

Aswathi Kottiyoor

റിസർവേഷൻ വേണ്ട ; ഇന്നുമുതൽ 23 ട്രെയിനിൽ ജനറൽ കോച്ചുകൾ

Aswathi Kottiyoor

തലയുയർത്തി ഇൻഫോപാർക്ക്‌ ; 8500 കോടിയുടെ സോഫ്‌റ്റ്‌വെയർ കയറ്റുമതി

Aswathi Kottiyoor
WordPress Image Lightbox