30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ട്രാൻസ്ജെൻഡർ ചികിത്സയ്ക്ക് മാനദണ്ഡം വരും
Kerala

ട്രാൻസ്ജെൻഡർ ചികിത്സയ്ക്ക് മാനദണ്ഡം വരും

സംസ്ഥാനത്തെ ട്രാൻസ്ജെൻഡർ വ്യക്തികളുടെ ആരോഗ്യ പരിചരണത്തിനു മാനദണ്ഡം തയാറാക്കുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ ആവശ്യമില്ലാത്തവർ അതിനു വിധേയരാവുകയും ശസ്ത്രക്രിയയ്ക്കുശേഷമുള്ള ചികിത്സ പലർക്കും ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണു ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും പൊതുമാനദണ്ഡം ഏർപ്പെടുത്തുന്നത്. 2 മാനസികാരോഗ്യ വിദഗ്ധരുടെ സമ്മതമുണ്ടെങ്കിൽ മാത്രമേ ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ പാടുള്ളൂ എന്നതുൾപ്പെടെ വ്യവസ്ഥകൾ കർശനമാക്കും. ട്രാൻസ്ജെൻഡർ വ്യക്തികളുടെ ചികിത്സകൾക്കുള്ള അടിസ്ഥാന പ്രോട്ടോക്കോൾ ആയി ഇതിനെ മാറ്റുകയാണു ലക്ഷ്യം.

ട്രാൻസ്ജെൻഡർ വ്യക്തികളുടെ ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ടു സർക്കാർ രൂപീകരിച്ച വിദഗ്ധസമിതി, വേൾഡ് ഫിസിഷ്യൻസ് അസോസിയേഷൻ ഫോർ ട്രാൻസ്ജെൻഡർ ഹെൽത്തിന്റെ മാർഗനിർദേശങ്ങൾ അടിസ്ഥാനമാക്കിയാകും രേഖ തയാറാകുക. സാമൂഹിക നീതി ഡയറക്ടർ അധ്യക്ഷയും ആരോഗ്യ, നിയമ, സാമൂഹിക മേഖലയിലെ വിദഗ്ധരും ട്രാൻസ്ജെൻഡർ പ്രതിനിധികളും അംഗങ്ങളുമായ സമിതിയുടെ ആദ്യയോഗം കഴിഞ്ഞദിവസം ചേർന്നു.

ഗവ.മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർക്കു ലിംഗമാറ്റ ശസ്ത്രക്രിയയിൽ പ്രത്യേക പരിശീലനം നൽകും. തുടർന്ന്, മെഡിക്കൽ കോളജുകളിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തും. 5 ലക്ഷത്തിലധികം രൂപ ചെലവു വരുന്ന ശസ്ത്രക്രിയ ഇപ്പോൾ സ്വകാര്യമേഖലയിൽ മാത്രമാണുള്ളത്. നിലവിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്കു ക്ലിനിക് സൗകര്യം നൽകുന്ന കോട്ടയം മെഡിക്കൽ കോളജ് ഇതിനായി വിശദ പദ്ധതിരേഖ സർക്കാരിനു സമർപ്പിച്ചു.

ഇതിനിടെ, സംസ്ഥാനത്തു ട്രാൻസ്ജെൻഡർ സൗഹൃദ ആശുപത്രികൾ വേണമെന്നു ദേശീയാരോഗ്യ ദൗത്യം (എൻഎച്ച്എം) ആരോഗ്യവകുപ്പിനോടു ശുപാർശ ചെയ്തു. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലെ ജനറൽ ആശുപത്രികളെ ട്രാൻസ്ജെൻഡർ സൗഹൃദമാക്കണമെന്നാണു ശുപാർശ.

Related posts

അഴിമതിക്കും മയക്കുമരുന്നിനുമെതിരായ പ്രചരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor

ആരോഗ്യ വകുപ്പിൽ ഇ ഓഫീസ് സംവിധാനം വേഗത്തിലാക്കും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

വ​ട​ക​ര​യി​ലെ സ​ജീ​വ​ന്‍റെ മ​ര​ണ​കാ​ര​ണം ഹൃ​ദ​യാ​ഘാ​ത​മെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്

Aswathi Kottiyoor
WordPress Image Lightbox